---
title: "3CPM|  മമ്പറത്ത് സി പി എം കൊടിമരം തകർത്ത  നിലയിൽ"
english_title: "#CPM 3flag broken in #Mambarath"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146899/cpm-3flag-broken-in-mambarath"
published_at: "2023-09-16T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505e501285bd_Untitled-2_copy.jpg"
keywords: []
---

# 3CPM|  മമ്പറത്ത് സി പി എം കൊടിമരം തകർത്ത  നിലയിൽ

> **Lead Summary:** **മമ്പറം: ** മമ്പറം പാലത്തിന് അടുത്തായുള്ള കോട്ടം പഴയ നിരത്ത് ബസ് സ്റ്റോപ്പിലെ കൊടിമരമാണ് തകർന്നത്. സമീപത്തെ പി.കെ കുഞ്ഞികൃഷ്ണൻ സ്മാരക വെയി റ്റിംഗ് ഷെൽട്ടറിനും കേടുപാടുകളുണ്ട്.

## Article Content

**മമ്പറം: ** മമ്പറം പാലത്തിന് അടുത്തായുള്ള കോട്ടം പഴയ നിരത്ത് ബസ് സ്റ്റോപ്പിലെ കൊടിമരമാണ് തകർന്നത്. സമീപത്തെ പി.കെ കുഞ്ഞികൃഷ്ണൻ സ്മാരക വെയി റ്റിംഗ് ഷെൽട്ടറിനും കേടുപാടുകളുണ്ട്.

വാഹനം ഇടിച്ച് കൊടിമരം തകർത്തതായാണ് സംശയിക്കു ന്നത്. വാഹനത്തിന്റെ പൊട്ടിയ ഭാഗങ്ങൾ കൊടിമരത്തിന് സമീപത്തായുണ്ട്. രണ്ട് മാസം മുന്നേ പ്രസ്തുത കൊടിമരത്തിലെ കൊടി നശിപ്പിച്ചിരുന്നു.

സി പി എം കോട്ടം എ ബ്രാഞ്ച് സെക്രട്ടറി വി ഷാജിയുടെ പരാതിയിൽ ചക്കരക്കൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146899/cpm-3flag-broken-in-mambarath)