---
title: "#nipah|  നിപ ;  കല്ലിക്കണ്ടി, പെരിങ്ങത്തൂർ, മേഖലകളിലെ  സ്കൂളുകൾക്കും അവധി നൽകണമെന്ന്  കുന്നോത്ത്പറമ്പ്  ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദലി"
english_title: "#nipah # PK Muhammadali, #chairman of the# Standing# Committee for# Welfare of #Kunnothparamba, said that schools in #Kallikandi,# Peringathur and #regions should also be given a holiday."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146836/nipah-pk-muhammadali-chairman-of-the-standing-committee-for-welfare-of-kunnothparamba-said-that-schools-in-kallikandi-peringathur-and-regions-should-also-be-given-a-holiday"
published_at: "2023-09-16T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505a1e343854_Untitled-4_copy.jpg"
keywords: []
---

# #nipah|  നിപ ;  കല്ലിക്കണ്ടി, പെരിങ്ങത്തൂർ, മേഖലകളിലെ  സ്കൂളുകൾക്കും അവധി നൽകണമെന്ന്  കുന്നോത്ത്പറമ്പ്  ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദലി

> **Lead Summary:** ക**ല്ലിക്കണ്ടി:** കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗ വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുഴുവൻ അനിശ്ചിത കാല അവധി പ്രഖ്യാപിച്ചതു പോലെ പെരിങ്ങത്തൂർ, കല്ലിക്കണ്ടി മേഖലകളിലെ സ്കൂളുകൾക്കും അവധി നൽകണമെന്ന് കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദലി.

## Article Content

ക**ല്ലിക്കണ്ടി:** കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗ വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുഴുവൻ അനിശ്ചിത കാല അവധി പ്രഖ്യാപിച്ചതു പോലെ പെരിങ്ങത്തൂർ, കല്ലിക്കണ്ടി മേഖലകളിലെ സ്കൂളുകൾക്കും അവധി നൽകണമെന്ന് കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദലി.

ഈ ആവശ്യമുന്നയിച്ച് കണ്ണൂർ ജില്ലാ കലക്ടർക്ക് പരാതി നൽകി. നിപ വൈറസ് സ്ഥിരീകരിച്ച കുറ്റ്യാടി(നാദാപുരം) മേഖലയിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ കണ്ണൂർ ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളായ കല്ലിക്കണ്ടി എൻ.എ.എം കോളജ്, കൊളവല്ലൂർ പി.ആർ.എം HSS, കടവത്തൂർ PKK HSS,പെരിങ്ങത്തൂർ എൻ.എ.എം HSS തുടങ്ങിയ സ്ഥാപനങ്ങളിലും, ചില പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്നുണ്ടെന്നും, കണ്ണൂർ-കോഴിക്കോട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.

നിപ വൈറസിനെതിരെയുള്ള ഇടപെടലുകൾ ഫല പ്രദമാവണമെങ്കിൽ മേൽ സൂചിപ്പിക്കപ്പെട്ട സ്ഥാപനങ്ങൾക്ക് കൂടി അവധി നൽകുകയോ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ടെന്നും, ഇത് സംബന്ധമായ പഠനം നടത്തി ആവശ്യമായ ഇടപെടൽ നടത്തണമെന്നും ജില്ലാ കലക്ടർ ക്ക് നൽകിയ പരാതിയിൽ പി.കെ മുഹമ്മദലി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146836/nipah-pk-muhammadali-chairman-of-the-standing-committee-for-welfare-of-kunnothparamba-said-that-schools-in-kallikandi-peringathur-and-regions-should-also-be-given-a-holiday)