---
title: "#loanapp| ലോൺ ആപ്പിൽ കുടുങ്ങി  പെരിങ്ങത്തൂർ സ്വദേശിയും ; ലോൺ  ആവശ്യമില്ലെന്ന് പറഞ്ഞിട്ടും സമൂഹ മാധ്യമങ്ങളിൽ മോർഫ് ചെയ്ത  അശ്ളീല ചിത്രങ്ങൾ പങ്കുവച്ച്  അപമാനിക്കുന്നതായി സൈബർ സെല്ലിന് പരാതി"
english_title: "A# native of Peringathur also stuck in the loan app#Complaint to #cyber cell that they are insulting by #sharing morphed# obscene #pictures on social #media despite saying that they do not need a loan."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146828/a-native-of-peringathur-also-stuck-in-the-loan-appcomplaint-to-cyber-cell-that-they-are-insulting-by-sharing-morphed-obscene-pictures-on-social-media-despite-saying-that-they-do-not-need-a-loan"
published_at: "2023-09-16T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650591e40f0ab_Untitled-3_copy.jpg"
keywords: []
---

# #loanapp| ലോൺ ആപ്പിൽ കുടുങ്ങി  പെരിങ്ങത്തൂർ സ്വദേശിയും ; ലോൺ  ആവശ്യമില്ലെന്ന് പറഞ്ഞിട്ടും സമൂഹ മാധ്യമങ്ങളിൽ മോർഫ് ചെയ്ത  അശ്ളീല ചിത്രങ്ങൾ പങ്കുവച്ച്  അപമാനിക്കുന്നതായി സൈബർ സെല്ലിന് പരാതി

> **Lead Summary:** **പെരിങ്ങത്തൂർ: **ലോൺ ആപ്പിൽ കുടുങ്ങി പെരിങ്ങത്തൂർ സ്വദേശിയും , ലോൺ ആവശ്യമില്ലെന്ന് പറഞ്ഞിട്ടും സമൂഹ മാധ്യമങ്ങളിൽ മോർഫ് ചെയ്ത അശ്ളീല ചിത്രങ്ങൾ പങ്കുവച്ച് അപമാനിക്കുന്നതായി സൈബർ സെല്ലിന് പരാതി** **

## Article Content

**പെരിങ്ങത്തൂർ: **ലോൺ ആപ്പിൽ കുടുങ്ങി പെരിങ്ങത്തൂർ സ്വദേശിയും , ലോൺ ആവശ്യമില്ലെന്ന് പറഞ്ഞിട്ടും സമൂഹ മാധ്യമങ്ങളിൽ മോർഫ് ചെയ്ത അശ്ളീല ചിത്രങ്ങൾ പങ്കുവച്ച് അപമാനിക്കുന്നതായി സൈബർ സെല്ലിന് പരാതി** **

** ** പെരിങ്ങത്തൂർ സ്വദേശി റഹീമാണ് പരാതി നൽകിയത്. സപ്തംബർ 3ന് റഹീം ഫേസ് ബുക്കിൽ കണ്ട വിൻഡ് മിൽ മണി ആപ്പ് ഡൗൺലോഡ് ചെയ്ത് 2,150 രൂപ ലോൺ എടുക്കുകയായിരുന്നു.

സപ്തംബർ 10 ന് തന്നെ പലിശയടക്കം 3,600 രൂപ തിരിച്ചടച്ച് ലോൺ ക്ലോസ് ചെയ്തു. അന്ന് തന്നെ പിന്നീട് പല എക്കൗണ്ടുകളിൽ നിന്നായി 2,400 രൂപ വച്ച് 12,000 രൂപ എക്കൗണ്ടിലേക്ക് വീണ്ടും വന്നു.

20,000 രൂപ പിഴയടക്കം തിരിച്ചടക്കാനായിരുന്നു മണി ആപ്പിനു പിന്നിലുള്ളവരുടെ ആവശ്യം. എന്നാൽ ലോൺ വേണ്ടെന്നും, പണം തിരിച്ചെടുക്കണമെന്നും റഹീം പറഞ്ഞതോടെ പിന്നീട് ഭീഷണിയായി.

റഹീമിൻ്റെ മോർഫ് ചെയ്ത ഫോട്ടോകൾ ഫോണിലെ പല സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും വരാനും തുടങ്ങി. റഹീമിൻ്റെ മോർഫ് ചെയ്ത മോശം ഫോട്ടോകൾ ലഭിച്ച സുഹൃത്തുക്കൾ വിവരം അറിയിച്ചതോടെ റഹീം ചൊക്ലി പൊലീസിൽ പരാതിയുമായെത്തി. പരാതി സൈബർ സെല്ലിന് കൈമാറാൻ നിർദ്ദേശം ലഭിച്ചതോടെ സൈബർ സെല്ലിനും പരാതി കൈമാറി.

ഇത്തരത്തിൽ പലരും മണി ആപ്പിൻ്റെ ചതിക്കുഴിയിൽ പെട്ടിട്ടുണ്ട്. പലരും പരാതി നൽകാൻ മടിക്കുകയാണ്. ഏറണാകുളത്ത് മണി ആപ്പിൻ്റെ ഭീഷണികളെ തുടർന്ന് നാലംഗ കുടുംബം ആത്മഹത്യ ചെയ്തിരുന്നു. മലയാളികളടങ്ങിയ ഉത്തരേന്ത്യൻ സംഘമാണ് ഇത്തരം തട്ടിപ്പിന് പിറകിലെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146828/a-native-of-peringathur-also-stuck-in-the-loan-appcomplaint-to-cyber-cell-that-they-are-insulting-by-sharing-morphed-obscene-pictures-on-social-media-despite-saying-that-they-do-not-need-a-loan)