---
title: "#murder |  പാനൂർ വള്ള്യായിലെ  വിഷ്ണുപ്രിയ വധക്കേസ് ; 21 മുതൽ വിചാരണയാരംഭിക്കും, പ്രതി ശ്യാംജിത്ത് 11 മാസമായി ജയിലിൽ"
english_title: "#Vishnupriya #murder #case in #Panoor Vallya;The trial will start from 21, the accused Shyamjit has been in jail for 11 months"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146794/vishnupriya-murder-case-in-panoor-vallyathe-trial-will-start-from-21-the-accused-shyamjit-has-been-in-jail-for-11-months"
published_at: "2023-09-16T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505749da7789_Untitled-1_copy.jpg"
keywords: []
---

# #murder |  പാനൂർ വള്ള്യായിലെ  വിഷ്ണുപ്രിയ വധക്കേസ് ; 21 മുതൽ വിചാരണയാരംഭിക്കും, പ്രതി ശ്യാംജിത്ത് 11 മാസമായി ജയിലിൽ

> **Lead Summary:** ** പാനൂർ: **പാനൂർ വള്ള്യായിലെ വിഷ്ണുപ്രിയ വധക്കേസ് . 21 മുതൽ വിചാരണയാരംഭിക്കും, പ്രതി ശ്യാംജിത്ത് 11 മാസമായി ജയിലിൽ പ്രണയം നിരസിച്ചതിലുള്ള വിരോധം കാരണം കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ് വിചാര ണക്ക്.

## Article Content

** പാനൂർ: **പാനൂർ വള്ള്യായിലെ വിഷ്ണുപ്രിയ വധക്കേസ് . 21 മുതൽ വിചാരണയാരംഭിക്കും, പ്രതി ശ്യാംജിത്ത് 11 മാസമായി ജയിലിൽ പ്രണയം നിരസിച്ചതിലുള്ള വിരോധം കാരണം കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ് വിചാര ണക്ക്.

വിചാരണയുമായി ബന്ധപ്പെട്ട് തെളിവുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി പ്രോസിക്യൂഷന് വേണ്ടി ഹാജരാവുന്ന ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ കൊലപാതകം നടന്ന വീടും, പ്രതി കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ, മറ്റ് വസ്തുക്കൾ ഉപേക്ഷിച്ച സ്ഥലവും, മറ്റും നേരിട്ടെത്തി പരി ശോധന നടത്തി.

ഈ മാസം 21 മുതൽ അടുത്ത മാസം പതിനൊന്ന് വരെ തുടർച്ചയായ ദിവസങ്ങളിൽ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃ ദുല മുമ്പാകെയാണ് വിചാരണ നടക്കുന്നത്.

കൊല നടന്ന് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ നിലവിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. പാനൂർ വള്ള്യായിയിലെ കണ്ണച്ചൻ കണ്ടി വീട്ടിൽ വിനോദന്റെ മകൾ വിഷ്ണു പ്രിയ (23)ആണ് വീട്ടിലെ കിടപ്പ് മുറിയിൽ കൊല ചെയ്യപ്പെട്ടത്. 2022 ഒക്ടോബർ 22 ന് പകൽ 12 മണിയോടെയാണ് കൊലപാതകം നടന്നത്.

വിഷ്ണുപ്രിയയുടെ ആൺസുഹൃത്തായിരുന്ന മാനന്തേരിയിലെ താഴെ കളത്തിൽ ശശിധരന്റെ മക എ.ശ്യാംജിത്ത് (25) ആണ് കേസിലെ പ്രതി. സംഭവ ദിവസം രാവിലെ വിഷ് യും കുടുംബവും അടുത്തുള്ള മരണ വീട്ടിൽ പോയതായിരുന്നു. കുറച്ച് കഴിഞ്ഞ് വിഷ്ണു പ്രിയ മാത്രം തിരികെ സ്വന്തം വീട്ടിലെത്തിയ ശേഷം മറെറാരു ആൺ സുഹൃത്തായിരുന്ന പൊന്നാനി പനമ്പാടിയിലെ വിപിൻ രാജുമായി വീഡിയോ കോൾ വഴി സംസാരിച്ചു കൊണ്ടിരിക്കെ ബൈക്കിൽ എത്തിയ ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന് വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്.

പാനൂരിൽ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസിസ്റ്റായിജോലി ചെയ്ത് വരികയായി രുന്നു വിഷ്ണുപ്രിയ. ബന്ധുവായ കെ. ശ്രുതി വിഷ്ണു പ്രിയയുടെ വീട്ടിൽ എത്തിയപ്പോൾ വീട് തുറന്ന് കിടക്കുന്നതാണ് കണ്ടത്. അകത്ത് കടന്ന് നോക്കിയപ്പോൾ വിഷ്ണുപ്രിയ കട്ടിലിൽ കഴുത്ത് താഴെ തൂങ്ങി ചലനമറ്റ് കിടക്കുന്ന നിലയിൽ കാണപ്പെടുകയായിരുന്നു.

വിഷ്ണു പ്രിയയുടെ ബന്ധു മൊകേരി പത്തായക്കു ന്നിലെ കല്യാണി നിലയത്തിൽ കെ.വിജയന്റെ പരാതിയിലാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. കേസിലെ മുഖ്യ സാക്ഷി വിഷ്ണു പ്രിയ കൊല്ലപ്പെടുമ്പോൾ വീഡിയോ കോൾ വഴി സംസാരിച്ചു കൊണ്ടിരിക്കു കയായിരുന്ന പനമ്പാടിയിലെ വിപിൻ രാജാണ്. കേസന്വേഷണം നടത്തി മണിക്കൂറുകൾക്കകം പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത് പാനൂർ സി. ഐ.എം.പി. ആസാദും സംഘവുമാണ്.

ആർ.ടി.ഒ. വി. ടി. മധു, ഫോറൻസിക് സർജ്ജൻ ഡോ.എസ്. ഗോപാലകൃഷ്ണപിള്ള, ഡോ.ഹെൽന, എം.സരോജിനി, ടി.ജനാർദ്ദനൻ, ബിജു, പി. വിസ്മയ വിനോദ്, എൻ.മുകുന്ദൻ, കെ. കെ വിപിന, കെ.കെ അരുൺ വിനോദ്, കെഅക്ഷയ്, പി.ജയലളിത, രാജീവൻ ഒതയോത്ത്, സി.ഐ. എം.പി.ആ സാദിന് പുറമെ പോലീസ് ഓഫിസർമാരായ സി.സി.ലതീഷ്, കെ.ബിന്ദു, കെ.സുനേഷ്, സൈബർ സെല്ലിലെ പ്രസാദ്, വില്ലേജ് ഓഫീസർമാരായ സൂര്യകുമാർ, രാജൻ നല്ലക്കണ്ടി തുടങ്ങി 73 പേരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.

നാടിനെ നടുക്കിയ ഒരു കൊലപാതകമായിരുന്നു ഇത്. പെട്ടെന്ന് തന്നെയുള്ള അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ് തിൽ സി.ഐ. എം.പി.ആസാദിന്റെയും അന്വേഷണ സംഘത്തിന്റെയും മികവും പ്രശംസനീയമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146794/vishnupriya-murder-case-in-panoor-vallyathe-trial-will-start-from-21-the-accused-shyamjit-has-been-in-jail-for-11-months)