---
title: "#accident|  മലപ്പുറത്ത് പിക്കപ്പ് ജീപ്പും, ബൈക്കും കൂട്ടിയിടിച്ച് 9ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം "
english_title: "9th class #students meet# tragically in #collision between #pickup jeep and bike in# Malappuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146745/9th-class-students-meet-tragically-in-collision-between-pickup-jeep-and-bike-in-malappuram"
published_at: "2023-09-16T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65054ddf47789_Untitled-4_copy.jpg"
keywords: []
---

# #accident|  മലപ്പുറത്ത് പിക്കപ്പ് ജീപ്പും, ബൈക്കും കൂട്ടിയിടിച്ച് 9ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം 

> **Lead Summary:** **മലപ്പുറം:** മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്.

## Article Content

**മലപ്പുറം:** മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്.

ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.  പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ , ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. ചുങ്കത്തറ മാർത്തോമ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ ആണ് ഇവര്‍.

മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് വാഹനങ്ങളും അതിവേ​ഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146745/9th-class-students-meet-tragically-in-collision-between-pickup-jeep-and-bike-in-malappuram)