---
title: "#PinkPolice|  സ്ത്രീ സുരക്ഷ മാത്രമല്ല,  കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കി പിങ്ക് പോലീസ് ; പാനൂരിൽ നിന്നും കൂത്ത്പറമ്പിൽ നിന്നും വീട് വിട്ട 3 കുട്ടികളെ  48 മണിക്കൂറിനിടെ കണ്ടെത്തി"
english_title: "Pink Police has not only ensured the safety of women, but also the safety of children;3 children who left home from Panur and Koothparam were found within 48 hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146706/pink-police-has-not-only-ensured-the-safety-of-women-but-also-the-safety-of-children3-children-who-left-home-from-panur-and-koothparam-were-found-within-48-hours"
published_at: "2023-09-16T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65052d4d1e2ab_Untitled-1_copy.jpg"
keywords: []
---

# #PinkPolice|  സ്ത്രീ സുരക്ഷ മാത്രമല്ല,  കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കി പിങ്ക് പോലീസ് ; പാനൂരിൽ നിന്നും കൂത്ത്പറമ്പിൽ നിന്നും വീട് വിട്ട 3 കുട്ടികളെ  48 മണിക്കൂറിനിടെ കണ്ടെത്തി

> **Lead Summary:** **കൂത്തുപറമ്പ് : **ദുരൂഹ സാഹചര്യത്തിൽ പാനൂരിൽ നിന്നും കൂത്തുപറമ്പിൽ നിന്നും കാണാതായ 3 കുട്ടികളെ 48 മണിക്കൂറിനുള്ളിൽ കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറാൻ തലശേരിയിലെ പിങ്ക് പോലീസ് ഉദ്യോഗസ്ഥകൾക്കായത് പിങ്ക് പൊലീസ് സംവിധാനത്തെക്കുറിച്ച് കണ്ണടച്ച് കുറ്റം പറയുന്നവർക്കുള്ള മറുപടിയായി.

## Article Content

**കൂത്തുപറമ്പ് : **ദുരൂഹ സാഹചര്യത്തിൽ പാനൂരിൽ നിന്നും കൂത്തുപറമ്പിൽ നിന്നും കാണാതായ 3 കുട്ടികളെ 48 മണിക്കൂറിനുള്ളിൽ കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറാൻ തലശേരിയിലെ പിങ്ക് പോലീസ് ഉദ്യോഗസ്ഥകൾക്കായത് പിങ്ക് പൊലീസ് സംവിധാനത്തെക്കുറിച്ച് കണ്ണടച്ച് കുറ്റം പറയുന്നവർക്കുള്ള മറുപടിയായി.

തലശേരി പിങ്ക് പോലീസിലെ സിവിൽ പോലീസ് ഓഫീസർമാരായ കെ കെ. അനുശ്രീയുടെയും എം. രജീഷയുടെയും സന്ദർഭോചിതമായ അന്വേഷണമാണ് കുട്ടികളെ കാണാതായ  രക്ഷിതാക്കൾക്ക് ആശ്വാസമായത്. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് ഭാഗത്ത് നിന്നും അമ്മയോടൊപ്പം ഡോക്ടെറെ കാണാൻ തലശേരിയിലെത്തിയ 15 കാരൻ ആശുപത്രിയിൽ നിന്നാണ് അമ്മയുടെ കണ്ണ് വെട്ടിച്ച് മുങ്ങിയത്.

കാണാതായ പരാതി ഉയർന്ന തോടെ പോലിസ് അന്വേഷണം തുടങ്ങി. പോകാൻ സാഹചര്യമുള്ള പുതിയ ബസ് സ്റ്റാന്റിൽ തിരയുന്നതിനിടയിലാണ് അനുശ്രീയും രജിഷയും പാസഞ്ചർ ലോബിയിൽ പരിഭ്രമിച്ചിരുന്ന15 കാരനെ കണ്ടെത്തിയത്. പിന്നീടാണ് പാനൂരിൽ നിന്നും രണ്ട് വിദ്യാർത്ഥികളെ കാണാനില്ലെന്ന പരാതി സേനയിലെ ത്തിയത്.

10, 13 വയസുള്ള കുട്ടികളായതിനാൽ രക്ഷിതാക്കളും പോലീസും പരിഭ്രാന്തരായിരുന്നു. ഒരു കുട്ടിക്ക് അസുഖമായതിനാൽ ഡോക്ടറെ കാണാനാണ് കൂട്ടുകാരെനെയും വിളിച്ച് തലശ്ശേരിയിലെത്തിയത്. വഴിയിൽ വച്ച് യൂണിഫോറം മാറ്റിയുള്ള യാത്രയതിനാൽ ദുരൂഹതയും കൂടി.വിവരം പരാതിയായി ജില്ലയിലാകെ എത്തിയ തോടെയാണ് തലശേരി പിങ്ക്  പോലിസ് തിരച്ചിൽ തുടങ്ങിയത്.

കടൽ പാലം, പാർക്കുകൾ, തുടങ്ങിയിടത്തെല്ലാം അന്വേഷിച്ചതിന് ശേഷം ആശുപത്രിയിലും കയറി തിരഞ്ഞു. ഒ.പി. രജിസ്ട്രറിൽ 13 കാരന്റെ പേര് വിവരം കണ്ടതോടെ  പോലീസുകാരികൾ ഒ.പി. കൗണ്ടറിലെത്തി.

പോലീസിനെ കണ്ട തോടെ കുട്ടികൾ പെട്ടെന്ന് മുഖം മറയ്ക്കാൻ ശ്രമിച്ചു. ഇതാണ് തിരിച്ചറിയാൻ ഇടയാക്കിയത്. ഇരുവരെയും പിടികൂടി സ്റ്റേഷനിലെ ത്തിച്ച  ശേഷം രക്ഷിതാക്കളെ വിളിച്ചു വരുത്തി ഏൽപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146706/pink-police-has-not-only-ensured-the-safety-of-women-but-also-the-safety-of-children3-children-who-left-home-from-panur-and-koothparam-were-found-within-48-hours)