---
title: "അബു - ചാത്തുക്കുട്ടി സ്മരണ പുതുക്കി സിപിഐ ; ചാത്തുക്കുട്ടിയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന"
english_title: "CPI renews Abu-Chathukutty memory;Flower laying at Chatukkutty's memorial shrine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146457/cpi-renews-abu-chathukutty-memoryflower-laying-at-chatukkuttys-memorial-shrine"
published_at: "2023-09-15T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503e8ed49f89_Untitled-5_copy.jpg"
keywords: []
---

# അബു - ചാത്തുക്കുട്ടി സ്മരണ പുതുക്കി സിപിഐ ; ചാത്തുക്കുട്ടിയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന

> **Lead Summary:** കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണം പാറപ്രത്ത് കഴിഞ്ഞ് ഒമ്പതര മാസമാകുമ്പോഴാണ് തലശ്ശേരി ജവഹർഘട്ടിലെ പ്രക്ഷോഭത്തിൽ അബുവും ചാത്തുക്കുട്ടിയും വെടിയേറ്റ് രക്തസാക്ഷികളായതെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.എൻ.ചന്ദ്രൻ അനുസ്മരിച്ചു.

## Article Content

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണം പാറപ്രത്ത് കഴിഞ്ഞ് ഒമ്പതര മാസമാകുമ്പോഴാണ് തലശ്ശേരി ജവഹർഘട്ടിലെ പ്രക്ഷോഭത്തിൽ അബുവും ചാത്തുക്കുട്ടിയും വെടിയേറ്റ് രക്തസാക്ഷികളായതെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.എൻ.ചന്ദ്രൻ അനുസ്മരിച്ചു.

രക്തസാക്ഷികളുടെയും സമരസേനാനികളുടെയും ചോര യിലൂടെയാണ് രാജ്യം സ്വാതന്ത്ര്യത്തിലേക്കും പുരോഗതിയിലേക്കും ചുവടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചാത്തുക്കുട്ടിയുടെ സ്മൃതി കുടീരത്തിൽ സി.പി.ഐ ആഭിമുഖ്യത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.പി.ഷൈജൻ, ജില്ലാ അസി.സെക്രട്ടറി എ.പ്രദീപൻ, എന്നിവർ സംസാരിച്ചു. എം.ബാലൻ, എം.മഹേഷ്കുമാർ,ലോക്കൽ സെക്രട്ടറി സി.ഗിരീശൻ, സജീവൻമാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ്.നിഷാദ് അദ്ധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146457/cpi-renews-abu-chathukutty-memoryflower-laying-at-chatukkuttys-memorial-shrine)