---
title: "#Mahi|  നിപ ; മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി"
english_title: "nipaHoliday till 17th for educational institutions in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146349/nipaholiday-till-17th-for-educational-institutions-in-mahi"
published_at: "2023-09-14T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65031071c9073_Untitled-4_copy.jpg"
keywords: []
---

# #Mahi|  നിപ ; മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി

> **Lead Summary:** **മാഹി:** നിപ മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി അയൽ സ്ഥലത്ത് നിപയുള്ള സാഹചര്യത്തിൽ മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി പ്രഖ്യാപിച്ചു.

## Article Content

**മാഹി:** നിപ മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി അയൽ സ്ഥലത്ത് നിപയുള്ള സാഹചര്യത്തിൽ മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ അവധി പ്രഖ്യാപിച്ചു.

റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണയുടെതാണ് ഉത്തരവ്. മദ്രസ, അംഗൻവാടി, റ്റ്യൂഷൻ സെൻ്ററുകൾ എന്നിവക്ക് അവധി ബാധകമാണ്. അതേ സമയം മുൻനിശ്ചയിച്ച പി.എസ്.സി ഉൾപ്പടെയുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

ജനങ്ങൾ പൊതുയിടങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്നും, നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കരുതെന്നും ഉത്തരവിലുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146349/nipaholiday-till-17th-for-educational-institutions-in-mahi)