---
title: "library   | കൂത്തുപറമ്പ് നഗരസഭയിൽ സമ്പൂർണ്ണ വായനശാല  പ്രഖ്യാപനം നടന്നു"
english_title: "A #complete# library #announcement was made in the #Koothuparamba #Municipality"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146279/a-complete-library-announcement-was-made-in-the-koothuparamba-municipality"
published_at: "2023-09-14T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502cd1fe8ac4_Untitled-2_copy.jpg"
keywords: []
---

# library   | കൂത്തുപറമ്പ് നഗരസഭയിൽ സമ്പൂർണ്ണ വായനശാല  പ്രഖ്യാപനം നടന്നു

> **Lead Summary:** **കൂത്തുപറമ്പ്: **നഗരസഭയിൽ സമ്പൂർണ്ണ വായനശാല & ഗ്രന്ഥാലയ പ്രഖ്യാപനം നടന്നു. ടൗൺസ്‌ക്വയറിൽ നടന്ന പരിപാടി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ് പ്രഖ്യപനം നടത്തി.ഡോ വി ശിവദാസൻ എം. പി ഉദ്ഘാടനം നിർവഹിച്ചു. കൂത്തുപറമ്പ് നഗരസഭയിലെ 28 ഓളം വാർഡുകളിലായി ആണ് സമ്പൂർണ്ണ വായനശാല ഗ്രന്ഥാലയ പ്രഖ്യാപനം നടന്നത്.

## Article Content

**കൂത്തുപറമ്പ്: **നഗരസഭയിൽ സമ്പൂർണ്ണ വായനശാല & ഗ്രന്ഥാലയ പ്രഖ്യാപനം നടന്നു. ടൗൺസ്‌ക്വയറിൽ നടന്ന പരിപാടി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ് പ്രഖ്യപനം നടത്തി.ഡോ വി ശിവദാസൻ എം. പി ഉദ്ഘാടനം നിർവഹിച്ചു. കൂത്തുപറമ്പ് നഗരസഭയിലെ 28 ഓളം വാർഡുകളിലായി ആണ് സമ്പൂർണ്ണ വായനശാല ഗ്രന്ഥാലയ പ്രഖ്യാപനം നടന്നത്.

പരിപാടിയോടനുബന്ധിച്ച് കൂത്തുപറമ്പ് മുൻസിപ്പാലിറ്റിയിൽ നിന്നും ആരംഭിച്ച വിളംബര ജാഥയും നടന്നു. കൂത്തുപറമ്പ് ടൗൺ സ്‌ക്വയ റിൽ നടന്ന പരിപാടിയിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണർ അജിത് കുമാർ ഐ പി എസ് സമ്പൂർണ്ണ വായനശാല ആൻഡ് ഗ്രന്ഥാലയ പ്രഖ്യപനം നടത്തി. ഡോക്ടർ വി ശിവദാസൻ എംപി ഉദ്ഘാടനം നിർവഹിച്ചു.

കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി സുജാത ടീച്ചർ, വൈസ് ചെയർമാൻ രാമകൃഷ്ണൻ മാസ്റ്റർ, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മകേരി, പ്രസിഡന്റ് ഈ നാരായണൻ, അഡ്വക്കേറ്റ് പത്മജ പത്മനാഭൻ, കെ വി രജീഷ്, കെ അജിത, കെ കെ ഷമീർ, സുഷിനമാറോളി, കെ ബാബുരാജ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146279/a-complete-library-announcement-was-made-in-the-koothuparamba-municipality)