---
title: "#YouthLeague|  തളിപ്പറമ്പിൽ റോഡുകള്‍ ചോരക്കളമാക്കുന്ന ബസ്സുകളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കണമെന്നാവശ്യം ;  മുസ്ലീം യൂത്ത് ലീഗ് പ്രകടനവും ആര്‍ടിഒ ഓഫീസ്  ഉപരോധവും നടത്തി"
english_title: "The #need to end the #death patch of buses that make the roads #bloody in #Taliparamba The #Muslim Youth #League #staged a #demonstration and #blockaded the RTO office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146254/the-need-to-end-the-death-patch-of-buses-that-make-the-roads-bloody-in-taliparamba-the-muslim-youth-league-staged-a-demonstration-and-blockaded-the-rto-office"
published_at: "2023-09-14T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502bc544c3c4_Untitled-1_copy.jpg"
keywords: []
---

# #YouthLeague|  തളിപ്പറമ്പിൽ റോഡുകള്‍ ചോരക്കളമാക്കുന്ന ബസ്സുകളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കണമെന്നാവശ്യം ;  മുസ്ലീം യൂത്ത് ലീഗ് പ്രകടനവും ആര്‍ടിഒ ഓഫീസ്  ഉപരോധവും നടത്തി

> **Lead Summary:** ത**ളിപ്പറമ്പ്: **തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ബസ്സുകളുടേയും ടിപ്പർ, ലോറി എന്നീ വാഹനങ്ങളുടെയും മത്സര ഓട്ടവും അമിതവേഗതയും അശ്രദ്ധയും കാരണം നിരവധി ജീവനുകളാണ് പൊലിഞ്ഞു പോയത്.

## Article Content

ത**ളിപ്പറമ്പ്: **തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ബസ്സുകളുടേയും ടിപ്പർ, ലോറി എന്നീ വാഹനങ്ങളുടെയും മത്സര ഓട്ടവും അമിതവേഗതയും അശ്രദ്ധയും കാരണം നിരവധി ജീവനുകളാണ് പൊലിഞ്ഞു പോയത്.

ഇന്നലെ വെള്ളാരം പാറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേരാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച പൂവ്വത്ത് നടന്ന അപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം യൂത്ത് ലീഗ് തളിപ്പറമ്പ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ഇന്ന് രാവിലെ പത്ത് മണിക്ക് തളിപ്പറമ്പ് ആർടിഒ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ഉപരോധവും സംഘടിപ്പിച്ചത്. കെ പി നൗഷാദ്, എൻ എ സിദ്ധിഖ്, ഫൈസൽ ചെറുകുന്നോൻ , ജാഫർ ഓലിയൻ ,ഉസ്മാൻ കൊമ്മച്ചി , ഷബീർ മുക്കോല , അഷ്റഫ് മുട്ട, ഹനീഫ് മദ്രസ, ഇർഫാൻ പി എ , ഫിയാസ് അള്ളാംകുളം തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146254/the-need-to-end-the-death-patch-of-buses-that-make-the-roads-bloody-in-taliparamba-the-muslim-youth-league-staged-a-demonstration-and-blockaded-the-rto-office)