---
title: "#nipah  | നിപ ;  വയനാട്ടിലും ജാ​ഗ്രതാ നിർദ്ദേശം "
english_title: "#nipah#Vigilance also# advised in #Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146230/nipahvigilance-also-advised-in-wayanad"
published_at: "2023-09-14T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502b00363e67_Untitled-4_copy.jpg"
keywords: []
---

# #nipah  | നിപ ;  വയനാട്ടിലും ജാ​ഗ്രതാ നിർദ്ദേശം 

> **Lead Summary:** **വയനാട് : **കുറ്റ്യാടി മേഖലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും ജാഗ്രത നിർദേശം. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ പൊതുപരിപാടിക്ക് എത്തുന്നവർ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

## Article Content

**വയനാട് : **കുറ്റ്യാടി മേഖലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും ജാഗ്രത നിർദേശം. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ പൊതുപരിപാടിക്ക് എത്തുന്നവർ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

കണ്‍ടൈന്‍മെന്റ് സോണുകളില്‍ നിന്നും ജോലിയ്ക്കായും, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും മറ്റും ജില്ലയിലേയ്ക്ക് വരുന്നവര്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ തുടരേണ്ടതാണെന്നും കളക്ടർ രേണുരാജ് അറിയിച്ചു.

ഇത്തരം സാഹചര്യങ്ങളില്‍  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള ക്രമീകരണം ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ സ്വീകരിക്കേണ്ടതാണ്.

വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിലേയ്ക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തി. ജില്ലാതലത്തില്‍ മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു (കണ്‍ട്രോള്‍ റൂം ഫോണ്‍ നം - 04935 240390).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146230/nipahvigilance-also-advised-in-wayanad)