---
title: "# fire |  കുടുംബ വഴക്ക് ; പിതാവ് മകനെയും, മകൻ്റെ ഭാര്യയെയും, മകനെയും തീക്കൊളുത്തി"
english_title: "#Family #FeudThe@ father set his# son, his son's #wife, and his #son on# fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146191/family-feudthe-father-set-his-son-his-sons-wife-and-his-son-on-fire"
published_at: "2023-09-14T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650291abf1388_download_(1).jpg"
keywords: []
---

# # fire |  കുടുംബ വഴക്ക് ; പിതാവ് മകനെയും, മകൻ്റെ ഭാര്യയെയും, മകനെയും തീക്കൊളുത്തി

> **Lead Summary:** തൃ**ശൂർ: ** തൃശൂർ ചിറക്കെക്കോട് മൂന്ന് പേരെ പെട്രോളൊഴിച്ച് തീ കൊളുത്തി. കുടുംബ വഴക്കിനെ തുടർന്ന് ജോൺസൻ എന്നയാൾ ആണ് മകനെയും മകന്റെ ഭാര്യയെയും കൊച്ചുമകനെയുമാണ് തീ കൊളുത്തിയത്.

## Article Content

തൃ**ശൂർ: ** തൃശൂർ ചിറക്കെക്കോട് മൂന്ന് പേരെ പെട്രോളൊഴിച്ച് തീ കൊളുത്തി. കുടുംബ വഴക്കിനെ തുടർന്ന് ജോൺസൻ എന്നയാൾ ആണ് മകനെയും മകന്റെ ഭാര്യയെയും കൊച്ചുമകനെയുമാണ് തീ കൊളുത്തിയത്.

പൊള്ളലേറ്റ ദമ്പതിമാരുടെ നില ഗുരുതരമാണ് . ഇന്നലെ അർധരാത്രിയാണ് ഭാര്യയെ തന്റെ മുറിയിൽ പൂട്ടിയിട്ട ശേഷം ഇയാൾ തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മകൻ ജോജി (38 ) ഭാര്യ ലിജി (32 ) അവരുടെ മകൻ ടെണ്ടുൽക്കർ (12 ) എന്നിവരെ പെട്രോളൊഴിച്ച ശേഷം തീ കൊളുത്തിയത് .

തീ ആളുന്നത് കണ്ട് നാട്ടുകാരാണ് വാതിൽ ചവിട്ടി പൊളിക്കുകയും അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോൺസൻ. സംഭവത്തിന് ശേഷം ജോൺസൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.സംഭവത്തിൽ മണ്ണോത്തി പൊലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146191/family-feudthe-father-set-his-son-his-sons-wife-and-his-son-on-fire)