---
title: "#death|  തലശേരിയിൽ വീടിൻ്റെ ടെറസിൽ  നിന്നും പ്രാവുകൾക്കൊപ്പം കളിക്കവെ  വീണു പരിക്കേറ്റ 12 വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു"
english_title: "A 12-year-old boy# fell from the #terrace of his #house in #Thalassery #while #playing with #pigeons and# died while #undergoing# treatment."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146143/a-12-year-old-boy-fell-from-the-terrace-of-his-house-in-thalassery-while-playing-with-pigeons-and-died-while-undergoing-treatment"
published_at: "2023-09-13T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501f2f357530_Untitled-1_copy.jpg"
keywords: []
---

# #death|  തലശേരിയിൽ വീടിൻ്റെ ടെറസിൽ  നിന്നും പ്രാവുകൾക്കൊപ്പം കളിക്കവെ  വീണു പരിക്കേറ്റ 12 വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** **തലശേരി:** തലശേരിയിൽ വീടിൻ്റെ ടെറസിൽ നിന്നും പ്രാവുകൾക്കൊപ്പം കളിക്കവെ വീണു പരിക്കേറ്റ 12 വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു.

## Article Content

**തലശേരി:** തലശേരിയിൽ വീടിൻ്റെ ടെറസിൽ നിന്നും പ്രാവുകൾക്കൊപ്പം കളിക്കവെ വീണു പരിക്കേറ്റ 12 വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു.

തലശേരി സൈദാർപള്ളി അച്ചാരത്ത് റോഡിലെ ശുയീസിൽ മുഹമ്മദ്‌ ശസിൻ(12) ആണ് മരിച്ചത്. വീടിന് മുകളിലെ ടെറസിൽ പ്രാവുകൾക്കൊപ്പം കളിക്കവെ കാൽ വഴുതി വീഴുകയായിരുന്നത്രെ.

തലശ്ശേരി ബ്രൈറ്റ് സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ശസീൻ. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഖബറടക്കം സൈദാർപള്ളിയിൽ ഉച്ചക്ക് ഒരു മണിക്ക് നടക്കും. സിറാജ് - സഹല ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146143/a-12-year-old-boy-fell-from-the-terrace-of-his-house-in-thalassery-while-playing-with-pigeons-and-died-while-undergoing-treatment)