---
title: "# PPMukundan |  രാഷ്ട്രീയത്തിനപ്പുറം മനുഷ്യബന്ധങ്ങൾക്ക് വിലകൽപ്പിച്ച നേതാവ് ; ബിജെപി നേതാവ് പി.പി മുകുന്ദൻ്റെ കണ്ണുകളും രാഷ്ട്രത്തെ സേവിക്കും"
english_title: "A# leader who valued# human #relations beyond# politics#BJP leader# PP Mukund's #eyes will also serve the# nation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146135/a-leader-who-valued-human-relations-beyond-politicsbjp-leader-pp-mukunds-eyes-will-also-serve-the-nation"
published_at: "2023-09-13T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501ea717e4f0_Untitled-3_copy.jpg"
keywords: []
---

# # PPMukundan |  രാഷ്ട്രീയത്തിനപ്പുറം മനുഷ്യബന്ധങ്ങൾക്ക് വിലകൽപ്പിച്ച നേതാവ് ; ബിജെപി നേതാവ് പി.പി മുകുന്ദൻ്റെ കണ്ണുകളും രാഷ്ട്രത്തെ സേവിക്കും

> **Lead Summary:** **കണ്ണൂർ : **മനുഷ്യബന്ധങ്ങൾക്ക് വിലകൽപ്പിച്ച നേതാക്കളിലെ ഒരു കണ്ണികൂടി പിപി മുകുന്ദന്റെ വേർപ്പാടോടെ ഓർമയായി. ബിജെപിയുടെ കേരളത്തിലെ വളർച്ചക്ക് വിത്തുപാകിയ ആദ്യകാല നേതാക്കളിൽ ഒരാളാണ് മണത്തണ സ്വദേശിയായ പിപി മുകുന്ദൻ.

## Article Content

**കണ്ണൂർ : **മനുഷ്യബന്ധങ്ങൾക്ക് വിലകൽപ്പിച്ച നേതാക്കളിലെ ഒരു കണ്ണികൂടി പിപി മുകുന്ദന്റെ വേർപ്പാടോടെ ഓർമയായി. ബിജെപിയുടെ കേരളത്തിലെ വളർച്ചക്ക് വിത്തുപാകിയ ആദ്യകാല നേതാക്കളിൽ ഒരാളാണ് മണത്തണ സ്വദേശിയായ പിപി മുകുന്ദൻ.

എതിർ പാർട്ടിക്കാരോടും, സ്വന്തം പാർട്ടിക്കാരോടും ഏറ്റവും ഹൃദ്യമായ നിലയിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. തന്റെ പാർട്ടിക്ക് ആൾബലവും സ്വാധീനവുമി ല്ലാത്ത കാലത്ത് കെ ജി മാരാരെപോലെ ഒരു നിസ്വാർത്ഥ പ്രവർത്തകനായാണ് അദ്ദേഹം ബിജെപിയിൽ ഉറച്ചു നിന്നത്.

ഇടതുപക്ഷത്തിന്റെ നെടുംകോട്ടയായ കണ്ണൂരിൽ മാത്രമല്ല കേരളത്തിനകത്തും പുറത്തും പാർട്ടിയുടെ വേരുറപ്പിക്കാൻ പ്രവർത്തിച്ചിരു ന്നു. സ്വന്തം പാർട്ടി രാജ്യ ത്താകെ അജയ്യശക്തിയായി മാറുന്നത് കണ്ടാണ് അദ്ദേഹം കണ്ണടക്കുന്നത്.

ആദ്യകാലത്ത് ഏറെ പ്രയാസം നിറഞ്ഞതായിരുന്നു രാഷ്ട്രീയ പ്രവർത്തനം. ബിജെപിക്ക് അധികം ശക്തിയില്ലാത്ത ഘട്ടത്തിൽ കടുത്ത എതിർപ്പുകളെ അതിജീവിച്ചാണ് പി പി മുകുന്ദൻ പ്രവർത്തിച്ചത്.

സമ്പത്തിന്റെയോ, സ്ഥാനമാനങ്ങളുടെയോ വിവാദങ്ങളുടെയോ പിന്നാലെ പോകാതെ ലളിതമായ ജീവിത ശൈലിയാണ് പിൻതുടർന്നത്. സംസ്ഥാനത്തെ ബിജെപി പ്രവർത്തകർ അദ്ദേഹത്തെ മാതൃകാ നേതാവായാണ് കണ്ടത്.

തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർ പി പി മുകുന്ദനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് പത്രിക കൊടുക്കാറ്. മരണ ശേഷവും പിപി മുകുന്ദന്റെ കണ്ണുകൾ ഇനിയും സമൂഹത്തിന് വെളിച്ചമാവും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കണ്ണുകൾ ദാനം ചെയ്തു. ബിജെപിയുടെ രാഷ്ട്രീയ വളർച്ചക്ക് ഒരായുസ് സമർപ്പിച്ച നേതാവായി പി പി മുകുന്ദൻ എന്ന മുകുന്ദേട്ടൻ ഇനിയും അറിയപ്പെടുമെന്നുറപ്പാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146135/a-leader-who-valued-human-relations-beyond-politicsbjp-leader-pp-mukunds-eyes-will-also-serve-the-nation)