---
title: "# Champad|  ചമ്പാട് വവ്വാലിനെ  ചത്ത നിലയിൽ കണ്ടെത്തിയത് നാട്ടുകാരെ  ഭീതിയിലാഴ്ത്തി  ; കണ്ണൂരിൽ നിന്നെത്തിയ സംഘം പരിശോധന നടത്തി"
english_title: "The# Champat bat was# found dead and #terrified the #locals;A team from #Kannur #conducted the# inspection"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146075/the-champat-bat-was-found-dead-and-terrified-the-localsa-team-from-kannur-conducted-the-inspection"
published_at: "2023-09-13T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501ab34f14de_Untitled-1_copy.jpg"
keywords: []
---

# # Champad|  ചമ്പാട് വവ്വാലിനെ  ചത്ത നിലയിൽ കണ്ടെത്തിയത് നാട്ടുകാരെ  ഭീതിയിലാഴ്ത്തി  ; കണ്ണൂരിൽ നിന്നെത്തിയ സംഘം പരിശോധന നടത്തി

> **Lead Summary:** **ചമ്പാട്: ** ചമ്പാട് അരയാക്കൂലിൽ വവ്വാലിനെ ചത്ത നിലയിൽ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. അരയാക്കൂൽ - പന്ന്യന്നൂർ റോഡിന് സമീപത്താണ് രാവിലെ വവ്വാലിനെ ചത്ത നിലയിൽ കണ്ടത്.

## Article Content

**ചമ്പാട്: ** ചമ്പാട് അരയാക്കൂലിൽ വവ്വാലിനെ ചത്ത നിലയിൽ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. അരയാക്കൂൽ - പന്ന്യന്നൂർ റോഡിന് സമീപത്താണ് രാവിലെ വവ്വാലിനെ ചത്ത നിലയിൽ കണ്ടത്.

നാട്ടുകാരുടെ പരാതിയെ തുടർന്ന് പന്ന്യന്നൂരിലെ വെറ്ററിനറി ഡോക്ടർ ദിവ്യ സ്ഥലത്തെത്തി. നിപ ഭീതി നിലനിൽക്കുന്നതിനാൽ ഡോക്ടർ വിവരം കണ്ണൂരിലേക്ക് കൈമാറി.

കണ്ണൂരിൽ നിന്നും ആർഡിഡിഎൽ സംഘം സ്ഥലത്തെത്തി വവ്വാലിനെ കൊണ്ടുപോയി. മൂടിവയ്ക്കാനുപയോഗിച്ച ഹാർഡ് ബോർഡ് പെട്ടിയും, മറ്റ് അവശിഷ്ടങ്ങളും ആഴത്തിൽ കുഴിയെടുത്ത് മൂടുകയും ചെയ്തു.

അതേ സമയം ഭയക്കാനുള്ള സാഹചര്യമില്ലെന്നും, ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റാവാം വവ്വാലിന് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നതായും ഡോ.ദിവ്യ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146075/the-champat-bat-was-found-dead-and-terrified-the-localsa-team-from-kannur-conducted-the-inspection)