---
title: "#thalassery |  തലശേരി കതിരൂരിൽ നവവധു ആത്മഹത്യ ചെയ്ത കേസ് ; ഭർത്താവിന് ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചു"
english_title: "#Newlywed #bride commits #suicide in #Thalassery# Kathirur,The# High #Court also# denied #anticipatory #bail to the# husband"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146019/newlywed-bride-commits-suicide-in-thalassery-kathirurthe-high-court-also-denied-anticipatory-bail-to-the-husband"
published_at: "2023-09-13T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65017795a70b4_Untitled-3_copy.jpg"
keywords: []
---

# #thalassery |  തലശേരി കതിരൂരിൽ നവവധു ആത്മഹത്യ ചെയ്ത കേസ് ; ഭർത്താവിന് ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചു

> **Lead Summary:** **തലശേരി: **വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുൻപെ നവവധു ഭർതൃ വീട്ടിൽ കെട്ടിത്തൂങ്ങി ജീവനൊടു ക്കിയതിനെ തുടർന്ന് നാട്ടിൽ നിന്നും മുങ്ങിയ ഭർത്താവിന് ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചു.

## Article Content

**തലശേരി: **വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുൻപെ നവവധു ഭർതൃ വീട്ടിൽ കെട്ടിത്തൂങ്ങി ജീവനൊടു ക്കിയതിനെ തുടർന്ന് നാട്ടിൽ നിന്നും മുങ്ങിയ ഭർത്താവിന് ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചു.

ഒളിവിൽ കഴിയുകയായിരുന്ന കതിരൂർ നാലാം മൈലിനടുത്ത് മാധവി നിലയ ത്തിൽ സച്ചിൻ (31) സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത് നേരത്തെ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയും ഇയാളുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂൺ 12 നാണ് സച്ചിന്റെ ഭാര്യ പിണറായി പടന്നക്കരയിലെ സൗപർണികയിൽ മേഘ (28) ഭർതൃ വീടിന്റെ മുകൾ നിലയിൽ കെട്ടിത്തൂങ്ങി മരിച്ചത്. മകൾ ആത്മഹത്യ ചെയ്തത് സച്ചിന്റെ ശാരീരികവും മാനസീകവുമായ പീഡനം സഹിക്കവ യ്യാതെയാണെന്ന് മേഘയുടെ മാതാപിതാക്കൾ പരാതിപ്പെട്ടി രുന്നു. ഇതേ തുടർന്ന് കതിരൂർ പോലീസ് സച്ചിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തിരുന്നു.

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മേഘയുടെ ശരീരത്തിൽ മർദ്ദനമേറ്റതിൻ്റെ നിരവധി പാടുകൾ ഉണ്ടെന്ന് രേഖപ്പെടുത്തിയതും, മേഘയുടെ സുഹൃത്തിന്റെ മൊഴിയും വാദിക്ക് വേണ്ടി ഹാജരായ അഡ്വ. ഗായത്രി കൃഷ്ണൻ ഹൈക്കോടതി മുൻപാകെ എത്തിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സച്ചി നും, മേഘയും വിവാഹിതരായത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146019/newlywed-bride-commits-suicide-in-thalassery-kathirurthe-high-court-also-denied-anticipatory-bail-to-the-husband)