---
title: "#arrest  | കണ്ണൂരിൽ ലക്ഷങ്ങളുടെ പുകയില ഉല്പന്ന വേട്ട ;  കാസർകോട് സ്വദേശി അറസ്റ്റിൽ"
english_title: "#Tobacco #production of# lakhs in #Kannur;A# resident of# Kasaragod has been #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146007/tobacco-production-of-lakhs-in-kannura-resident-of-kasaragod-has-been-arrested"
published_at: "2023-09-13T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65016fd19456f_Untitled-1_copy.jpg"
keywords: []
---

# #arrest  | കണ്ണൂരിൽ ലക്ഷങ്ങളുടെ പുകയില ഉല്പന്ന വേട്ട ;  കാസർകോട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ:** പയ്യന്നൂരിൽ ഓട്ടോയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കണ്ണൂർ-കാസർ ഗോഡ് ജില്ലയിലെ മൊത്ത വിതരണക്കാരനാണ് പിടിയിലായത്. കാസർഗോഡ് നെല്ലിക്കുന്ന് സ്വദേശി കാടാർ ഹൗസിൽ എൻ.എ.ഉമറുൽ ഫാറൂഖി നെയാണ് പോലീസ് അറസ്റ്റു ചെയ്തു.

## Article Content

**കണ്ണൂർ:** പയ്യന്നൂരിൽ ഓട്ടോയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കണ്ണൂർ-കാസർ ഗോഡ് ജില്ലയിലെ മൊത്ത വിതരണക്കാരനാണ് പിടിയിലായത്. കാസർഗോഡ് നെല്ലിക്കുന്ന് സ്വദേശി കാടാർ ഹൗസിൽ എൻ.എ.ഉമറുൽ ഫാറൂഖി നെയാണ് പോലീസ് അറസ്റ്റു ചെയ്തു.

ഓട്ടോയിൽ ചാക്കിൽ നിറച്ച നിലയിൽ ലക്ഷങ്ങൾ വില മതിക്കുന്ന 15,000 പാക്കറ്റുകളും, 40 ടിന്നുകളും പോലീസ് കസ്റ്റഡി യിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെ കരിവെള്ളൂർ ആണൂരിൽ വാഹന പരിശോ ധനക്കിടെയാണ് ഹൈവേ പോലീസ് പട്രോളിംഗ് ഡ്യൂട്ടി യിലുണ്ടായിരുന്ന എ.സ്.ഐ. ബി.വി. പവിത്രന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ സിറാജ്, ഡ്രൈവർ നിതിൻ എന്നിവർ അടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്.

മംഗലാപുരത്ത് നിന്നും കെ എൽ.14. എച്ച് 8948 നമ്പർ ഓട്ടോയിൽ കണ്ണൂരിലേക്ക് കടത്തികൊണ്ട് വരികയായിരുന്ന ലക്ഷങ്ങളുടെ പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.

നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹാൻസ്, കൂൾലിപ്, മിറാസ് തുടങ്ങിയ പതിനയ്യായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും 50 ഗ്രാം വീതമുള്ള 40 ടിന്നുകളിലായു ള്ള ഉൽപ്പന്നങ്ങളുമാണ് ഇയാളിൽനിന്നും പിടികൂടിയത്.

ഓട്ടോറിക്ഷയിൽ കയറ്റിയ ഏഴുചാക്കുകളിലായി നിറച്ച പുകയില ഉൽപന്നങ്ങൾ പോലീസിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. മംഗലാപുരത്തുനിന്നും കാസർഗോട്ടെ രഹസ്യകേന്ദ്രത്തിലെത്തിച്ച ഇവ അവിടെ നിന്നും ഓർഡറനുസരിച്ച് വിതരണം ചെയ്യാനായി ചാക്കുകളിലാ ക്കി കണ്ണൂർ ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ഇയാളെ പിടികൂടാനായത്. പയ്യന്നൂർ പോലീസിന് കൈമാറിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146007/tobacco-production-of-lakhs-in-kannura-resident-of-kasaragod-has-been-arrested)