---
title: "#death|  ദുരൂഹ സാഹചര്യം; വടകരയിൽ കൈനാട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി."
english_title: "#mysterious #situation;A# youth was #found #dead in# Kainatty in# Vadakara."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145941/mysterious-situationa-youth-was-found-dead-in-kainatty-in-vadakara"
published_at: "2023-09-13T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650148d144517_Untitled-5_copy.jpg"
keywords: []
---

# #death|  ദുരൂഹ സാഹചര്യം; വടകരയിൽ കൈനാട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

> **Lead Summary:** വട**കര: **വടകര ദേശീയ പാതയ്ക്കടുത്ത് കൈനാട്ടി മേൽ പാലത്തിനടിയിൽ ബാലവാടിക്കടുത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ കാല്നടയാത്രയ്ക്കാരാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത് .

## Article Content

വട**കര: **വടകര ദേശീയ പാതയ്ക്കടുത്ത് കൈനാട്ടി മേൽ പാലത്തിനടിയിൽ ബാലവാടിക്കടുത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ കാല്നടയാത്രയ്ക്കാരാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത് .

വടകര താഴെ അങ്ങാടി വലിയവളപ്പ് ചെറാകുറ്റിയിലവിട സ്വദേശി ഫാസിൽ ( 39 ) ആണ് മരിച്ചത്. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്തിട്ടില്ല .

കൊലപാതക സാധ്യത ഉള്ളതായി പറഞ്ഞു. ഖത്തറിൽ ജോലിചെയ്തിരുന്ന ഫാസിൽ നാലുദിവസം മുൻപാണ് നാട്ടിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145941/mysterious-situationa-youth-was-found-dead-in-kainatty-in-vadakara)