---
title: " farmer'smarch |  തളിപ്പറമ്പിൽ കർഷക മാർച്ച് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും"
english_title: "Mrs. PK sreemathi inaugurate the farmer's march at Taliparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145922/mrs-pk-sreemathi-inaugurate-the-farmers-march-at-taliparamba"
published_at: "2023-09-13T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65013f35109d0_Untitled-1_copy.jpg"
keywords: []
---

#  farmer'smarch |  തളിപ്പറമ്പിൽ കർഷക മാർച്ച് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **കണ്ണൂർ : ** റബ്ബർ കർഷകരോട് കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കർഷകർ പാർലമെൻറ് മാർച്ച് നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലും സമരപരിപാടികൾ സംഘടിപ്പിച്ചതായി കേരള കർഷകസംഘം ജില്ലാ സിക്രട്ടറി എം. പ്രകാശൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കണ്ണൂർ : ** റബ്ബർ കർഷകരോട് കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കർഷകർ പാർലമെൻറ് മാർച്ച് നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലും സമരപരിപാടികൾ സംഘടിപ്പിച്ചതായി കേരള കർഷകസംഘം ജില്ലാ സിക്രട്ടറി എം. പ്രകാശൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നേരത്തെ ഇതേ ആവശ്യങ്ങളുന്നയിച്ച് നാലുമാസം മുമ്പ് രാജ്ഭവന് മുന്നിൽ രാപ്പകൽ സമരവും ലോങ്ങ് മാർച്ചും നടത്തിയിരുന്നു. അനുകൂലമായ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് സപ്തം14 ന് പാർലമെന്റ് മാർച്ച് നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ജില്ലയിൽ നിന്ന് 102 കൃഷിക്കാർ ഡൽഹി മാർച്ചിൽ പങ്കെടുക്കും. ജില്ലയിൽ തളിപ്പറമ്പിലുള്ള റബ്ബർ ബോർഡ് ഓഫീസിലേക്ക് നടത്തുന്ന മാർച്ചും ധർണ്ണയും ജനാതിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സിക്രട്ടറി പി.കെ.ശ്രീമതി ടീച്ചർ ഉൽഘാടനം ചെയ്യും.

കാലത്ത് തളിപ്പറമ്പ് ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് കർഷകരു ടെ മാർച്ച് ആരംഭിക്കുമെന്ന് പ്രകാശൻ മാസ്റ്റർ പറഞ്ഞു. പ്രസിഡണ്ട് പി.ഗോവിന്ദൻ, പി.പ്രശാന്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145922/mrs-pk-sreemathi-inaugurate-the-farmers-march-at-taliparamba)