---
title: " സാ​ഹി​ത്യ​കാ​രൻ എം.മുകുന്ദന്‍റെ സഹോ​ദര​നെ ബംഗ്ളൂരുവിൽ കണ്ടെത്തി ; പോയത് മകളുടെ അടുത്തേക്കെന്ന്"
english_title: "The brother of writer M. Mukundan was found in Bangalore;He went to his daughter"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145857/the-brother-of-writer-m-mukundan-was-found-in-bangalorehe-went-to-his-daughter"
published_at: "2023-09-12T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65009b37c7c0b_Untitled-3_copy.jpg"
keywords: []
---

#  സാ​ഹി​ത്യ​കാ​രൻ എം.മുകുന്ദന്‍റെ സഹോ​ദര​നെ ബംഗ്ളൂരുവിൽ കണ്ടെത്തി ; പോയത് മകളുടെ അടുത്തേക്കെന്ന്

> **Lead Summary:** **ന്യൂ ​മാ​ഹി:** ന്യൂ ​മാ​ഹി പെ​രി​ങ്ങാ​ടി വേ​ലാ​യു​ധ​ൻ​മൊ​ട്ട 'സൂ​ര്യ'​യില്‍ എം. ​ശ്രീ​ജ​യ​നെ യാണ് കാ​ണാതാ​യെന്ന പരാതിയിൽ അന്വേഷിക്കുന്നതിനിടെ ബംഗ്ലൂരുവിൽ കണ്ടെത്തിയത്.

## Article Content

**ന്യൂ ​മാ​ഹി:** ന്യൂ ​മാ​ഹി പെ​രി​ങ്ങാ​ടി വേ​ലാ​യു​ധ​ൻ​മൊ​ട്ട 'സൂ​ര്യ'​യില്‍ എം. ​ശ്രീ​ജ​യ​നെ യാണ് കാ​ണാതാ​യെന്ന പരാതിയിൽ അന്വേഷിക്കുന്നതിനിടെ ബംഗ്ലൂരുവിൽ കണ്ടെത്തിയത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ല്‍ ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ഇല്ലെ​ന്നാ​ണ് കുടും​ബം പോലീസി​ൽ പരാതി നൽകിയിരുന്നത്. തി​ങ്ക​ളാ​ഴ്ച പതിവ് സാ​യാ​ഹ്ന ന​ട​ത്ത​ത്തി​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ശ്രീ​ജ​യ​ൻ പെ​രി​ങ്ങാ​ടി പോസ്റ്റ് ഓ​ഫീ​സ് ക​വ​ല​യി​ല്‍ വരെ എ​ത്തി​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യു​ള്ള മൊ​ബൈ​ൽ ടവ​ർ പ​രി​ധി​യി​ൽ വ​ച്ച് ഫോ​ൺ സ്വിച്ച് ഓ​ഫാകു​ക​യാ​യി​രു​ന്നു.

പിന്നീ​ട് എ​ങ്ങോ​ട്ടേ​യ്ക്ക് പോ​യി എ​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ർ​ക്കും വിവരമുണ്ടായിരുന്നില്ല. ന്യൂമാഹി പോലീസ് നടത്തിയ അന്വേഷണത്തിനിടെ ബംഗ്ലൂരുവിലുണ്ടെന്ന് വിവരം ലഭിച്ചത്. മകളുടെ അടുത്തേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. വീട്ടിലറിയിക്കാതിരുന്നതാണ് ആശങ്കകൾക്ക് വഴിവച്ചത്. ശ്രീജയനെക്കുറിച്ച് വിവരം ലഭിച്ചതോടെ സന്തോഷത്തിലാണ് ബന്ധുക്കളും, നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145857/the-brother-of-writer-m-mukundan-was-found-in-bangalorehe-went-to-his-daughter)