---
title: "നിപ തന്നെ  മുഹമ്മദലിയും ഹാരിസും മരിച്ചത് നിപ ബാധയിൽ തന്നെ; കോഴിക്കോട് നാല് പേർക്കും രോഗ  ലക്ഷണം "
english_title: "nipa thanne muhammadaliyum harisum marichathu nipa badhayil thanne; kozhikkoda naalu perkkum roga lakshanam ​Look up details 95 / 5,000 Translation results Translation result Nipah itself Muhammadali and Harris died of Nipah; All four Kozhikode symptoms"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145799/nipa-thanne-muhammadaliyum-harisum-marichathu-nipa-badhayil-thanne-kozhikkoda-naalu-perkkum-roga-lakshanam-look-up-details-95-5000-translation-results-translation-result-nipah-itself-muhammadali-and-harris-died-of-nipah-all-four-kozhikode-symptoms"
published_at: "2023-09-12T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650064f5be57d_kovid_haris.jpg"
keywords: []
---

# നിപ തന്നെ  മുഹമ്മദലിയും ഹാരിസും മരിച്ചത് നിപ ബാധയിൽ തന്നെ; കോഴിക്കോട് നാല് പേർക്കും രോഗ  ലക്ഷണം 

> **Lead Summary:** കോഴിക്കോട് : കുറ്റ്യാടിക്കടുത്തെ മരുതോങ്കര പഞ്ചായത്തിലെ അടുക്കത്തെ മുഹമ്മദലി യുടെയും വടകര ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് മമ്പള്ളികുനിൽ ഹാരിസ് ന്റെ മരണകാരണം നിപ ബാധയാലെന്ന് പരിശോധന ഫലം . കോഴിക്കോട നാല് പേർക്കും രോഗ ലക്ഷണം .

## Article Content

കോഴിക്കോട് : കുറ്റ്യാടിക്കടുത്തെ മരുതോങ്കര പഞ്ചായത്തിലെ അടുക്കത്തെ മുഹമ്മദലി യുടെയും വടകര ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് മമ്പള്ളികുനിൽ ഹാരിസ് ന്റെ മരണകാരണം നിപ ബാധയാലെന്ന് പരിശോധന ഫലം . കോഴിക്കോട നാല് പേർക്കും രോഗ ലക്ഷണം .

ഇന്നലെ രാത്രി 8 30 ഓടെയാണ്‌ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ച്ഹാരിസ് മരിക്കുന്നത് . ഇതേത്തുടർന്ന് നടത്തിയ വൈറൽ പരിശോധന പോസ്റ്റിറ്റീവായിരുന്നു . നിപ ബാധ സംശയത്താൽ ഇദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിന്നുള്ള സ്രവം ശേഖരിച്ച് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത് . കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള ഹാരിസിന്റെ മൃതദേഹം നിപ പ്രോട്ടോകോൾ പ്രകാരം സംസ്ക്കരിക്കും. പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ സംസ്കാര നടപടികൾ ആരംഭിക്കുകയുള്ളുയെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു .

ഖത്തറിൽ ജോലി ചെയ്യുന്ന ഹാരിസ് അഞ്ച് മാസം മുൻപാണ് നാട്ടിൽ എത്തിയത് . ഈ വരുന്ന 23 ന് ഗൾഫിലേക്ക് മടങ്ങാൻ ഇരിക്കെയാണ് മരണം . ഇക്കഴിഞ്ഞ ആഗസ്ററ് മാസത്തെ അവസാന വാരം ഭാര്യ പിതാവിനോടൊപ്പം ഹാരിസ് ഇക്ര ആശുപത്രിയിൽ പോയിരുന്നു . ഈ സമയം പനി ബാധിതനായി ഇവിടെയെത്തിയ കുറ്റ്യാടി അടുക്കത്ത് സ്വദേശി മുഹമ്മദലി (45 ) നെ ആശുപത്രിയിൽ വെച്ച് ഹാരിസ് സഹായം ചെയ്തതായി ബന്ധുക്കൾ പറയുന്നു . കടുത്ത പനിബാധിതനായ മുഹമ്മദലി ഇക്കഴിഞ്ഞ 30 - ന് മരിച്ചിരുന്നു . മുഹമ്മദലിയുടെ ഒൻപത് വയസ്സുള്ള മകൾ പെൺകുട്ടിയും നാല് വയസ്സുള്ള ആൺകുട്ടിയും ഇപ്പോൾ ചികിത്സയിലാണ് .

ഈ കഴിഞ്ഞ എട്ടാം തീയതിയാണ് ഹാരിസ് പനി ബാധിതനായത് . പനി ബാധിതനായ ഹാരിസ് ഇക്കഴിഞ്ഞ 8 ന് ആയഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നേടിയിരുന്നു . പനി കുറവുണ്ടെങ്കിലും ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാൽ ഒൻപതാം തീയതിയും പത്താം തീയതിയും വില്യാപള്ളിയിലെ ആശുപത്രിയിൽ ചികിത്സതേടി . ഇന്നലെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തി . ഇവിടെ നിന്നും നടത്തിയ ഡെങ്കി , ചിക്കൻഗുനിയ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു . ശക്തമായ ശ്വാസതടസത്തെ തുടർന്നാണ് രാത്രി 8 മണിയോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിയത് . ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 8 :30 യോടെ മരണം സംഭവിക്കുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145799/nipa-thanne-muhammadaliyum-harisum-marichathu-nipa-badhayil-thanne-kozhikkoda-naalu-perkkum-roga-lakshanam-look-up-details-95-5000-translation-results-translation-result-nipah-itself-muhammadali-and-harris-died-of-nipah-all-four-kozhikode-symptoms)