---
title: "#BiryaniChallenge  | എസ്.വൈ.എസ് പാനൂര്‍ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു"
english_title: "#Biryani Challenge was #organized under the# leadership of #SYS Panoor #Circle"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145738/biryani-challenge-was-organized-under-the-leadership-of-sys-panoor-circle"
published_at: "2023-09-12T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65002dff6f5e5_Untitled-3_copy.jpg"
keywords: []
---

# #BiryaniChallenge  | എസ്.വൈ.എസ് പാനൂര്‍ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

> **Lead Summary:** **പാനൂര്‍: **സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ജ് സംഘടിപ്പിച്ചു .തെക്കേ പാനൂരില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. പരിയാരം മെഡിക്കല്‍കോളേജിനു സമീപത്ത് എസ് വൈ എസ് ന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന സ്വാന്തന കേന്ദ്രത്തിന്റെ ധനശേഖരണാര്‍ത്ഥം ആണ് ബിരിയാണി ചലഞ്ച് നടത്തിയത്.

## Article Content

**പാനൂര്‍: **സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ജ് സംഘടിപ്പിച്ചു .തെക്കേ പാനൂരില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. പരിയാരം മെഡിക്കല്‍കോളേജിനു സമീപത്ത് എസ് വൈ എസ് ന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന സ്വാന്തന കേന്ദ്രത്തിന്റെ ധനശേഖരണാര്‍ത്ഥം ആണ് ബിരിയാണി ചലഞ്ച് നടത്തിയത്.

ചടങ്ങ് എസ് വൈ എസ് ജില്ലാ പ്രസി : റഷീദ് സഖാഫി മെരുവമ്പായി ഉത്ഘാടനം ചെയ്തു. ബിരിയാണി വിതരണോത്ഘാടനം സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങള്‍ വാര്‍ഡ് മെമ്പര്‍ കെ.കെ സുധീർകുമാറിന് നല്‍കി കൊണ്ട് നിര്‍വഹിച്ചു

. അബ്ദുസ്സലാം ഖാസിമി അധ്യക്ഷത വഹിച്ചു. ഹനീഫ് പാനൂര്‍, നവാസ് കൂരാറ, ടി റഷീദ്, സലിം സഖാഫി, മര്‍സൂഖ് നൂറാനി, സയ്യിദ് അബ്ബാസ് മശ്ഹൂര്‍ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145738/biryani-challenge-was-organized-under-the-leadership-of-sys-panoor-circle)