---
title: "#arrest|  തലശേരിയിലെ സ്ഥിരം മയക്കുമരുന്ന് കച്ചവടക്കാർ കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ ; ഒരു മാസത്തിനിടെ തലശേരിയിൽ 15 കേസുകൾ"
english_title: "#Regular #drug dealers in# Thalassery #arrested with #ganja.MP Rayees and Siraj, natives of #Thalassery, were #arrested by the# Excise team."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145682/regular-drug-dealers-in-thalassery-arrested-with-ganjamp-rayees-and-siraj-natives-of-thalassery-were-arrested-by-the-excise-team"
published_at: "2023-09-12T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65000ec838664_Untitled-7_copy.jpg"
keywords: []
---

# #arrest|  തലശേരിയിലെ സ്ഥിരം മയക്കുമരുന്ന് കച്ചവടക്കാർ കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ ; ഒരു മാസത്തിനിടെ തലശേരിയിൽ 15 കേസുകൾ

> **Lead Summary:** **തലശ്ശേരി: **തലശ്ശേരിയിലെ സ്ഥിരമായ മയക്കുമരുന്ന് വില്പനക്കാര്‍ കഞ്ചാവുമായി അറസ്റ്റില്‍. തലശ്ശേരി സ്വദേശികളായ എം പി റെയീസ്, സിറാജ് എന്നിവരെയാണ്് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**തലശ്ശേരി: **തലശ്ശേരിയിലെ സ്ഥിരമായ മയക്കുമരുന്ന് വില്പനക്കാര്‍ കഞ്ചാവുമായി അറസ്റ്റില്‍. തലശ്ശേരി സ്വദേശികളായ എം പി റെയീസ്, സിറാജ് എന്നിവരെയാണ്് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

തലശ്ശേരി എക്‌സ്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാര്‍ സിയും സംഘവും ചേര്‍ന്നാണ് ഇവരെ തിരുവങ്ങാട് നാഷമല്‍ ഹൈവേക്ക് സമീപത്ത് ന്ന് പിടികൂടിയത്. 43ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും കണ്ടെടുത്തു. എന്‍ഡിപിഎസ് കേസെടുത്തു.

തലശ്ശേരി കടല്‍പ്പാലം കേന്ദ്രീകരിച്ച് സ്ഥിരമായി മയക്കുമരുന്നു വില്പന നടത്തുന്ന ഇവരെ അതി സാഹസികമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തിയത്. പ്രതിക്ക് തലശ്ശേരി JFCM കോടതിയുടെ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

സംഘടത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബൈജേഷ് കെ, ഫൈസല്‍ വികെ, വനിത സി ഇ ഒ മാരായ ബീന എം, കാവ്യ സീനിയര്‍ ഗ്രേഡ് എക്‌സ്സൈസ് ഡ്രൈവര്‍ ബിനീഷ്. കെ എന്നിവര്‍ ഉണ്ടായിരുന്നു. തലശ്ശേരി എക്‌സൈസ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തില്‍ 15 ഓളം മയക്കുമരുന്ന് കേസുകളും അബ്കാരി കേസുകളും കണ്ടെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145682/regular-drug-dealers-in-thalassery-arrested-with-ganjamp-rayees-and-siraj-natives-of-thalassery-were-arrested-by-the-excise-team)