---
title: "#Lavlincase  | മാറ്റിവച്ചത് 34 തവണ ;  എസ്എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി ഇന്ന്  പരിഗണിക്കും."
english_title: "Postponed 34 times;The Supreme Court will hear the SNC Lavlin case today."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145638/postponed-34-timesthe-supreme-court-will-hear-the-snc-lavlin-case-today"
published_at: "2023-09-12T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fff1a45a69e_Untitled-2_copy.jpg"
keywords: []
---

# #Lavlincase  | മാറ്റിവച്ചത് 34 തവണ ;  എസ്എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി ഇന്ന്  പരിഗണിക്കും.

> **Lead Summary:** **കണ്ണൂർ : **മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട കേസ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. ജസ്റ്റിസ് സി ടി രവികുമാർ പിൻമാറിയതോടെയാണ് കേസ് പുതിയ ബഞ്ചിലേ ക്കെത്തിയത്.

## Article Content

**കണ്ണൂർ : **മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട കേസ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. ജസ്റ്റിസ് സി ടി രവികുമാർ പിൻമാറിയതോടെയാണ് കേസ് പുതിയ ബഞ്ചിലേ ക്കെത്തിയത്.

1995 ഓഗസ്റ്റ് 10ന് ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ് എൻ സി ലാവ്ലിനുമായി വൈദ്യുതി വകുപ്പ് കരാറിൽ ഒപ്പു വച്ചു.

374 കോടി രൂപയുടെ പദ്ധതി നവീകരണത്തിൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെ തിരായ സിബിഐ ഹർജി യും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി ക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹർജിയുമാണ് സുപ്രീംകോടതിയിലുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145638/postponed-34-timesthe-supreme-court-will-hear-the-snc-lavlin-case-today)