---
title: "#cyclones  | ഒന്നല്ല, രണ്ട് ചക്രവാതചുഴി!72 മണിക്കൂർ നിർണായകം;കേരളത്തിൽ 5 നാൾ മഴ തുടരും "
english_title: "Not one, but two #cyclones! 72 hours #critical;# rains will #continue in #Kerala for 5 #days"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145536/not-one-but-two-cyclones-72-hours-critical-rains-will-continue-in-kerala-for-5-days"
published_at: "2023-09-11T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff2287d89d4_Untitled-1_copy.jpg"
keywords: []
---

# #cyclones  | ഒന്നല്ല, രണ്ട് ചക്രവാതചുഴി!72 മണിക്കൂർ നിർണായകം;കേരളത്തിൽ 5 നാൾ മഴ തുടരും 

> **Lead Summary:** **കണ്ണൂർ : **സംസ്ഥാനത്ത് കാലവർഷം ശക്തമായേക്കാൻ സാധ്യത. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ അടുത്ത 5 ദിവസം മഴ ശക്തമായി തുടരാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

## Article Content

**കണ്ണൂർ : **സംസ്ഥാനത്ത് കാലവർഷം ശക്തമായേക്കാൻ സാധ്യത. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ അടുത്ത 5 ദിവസം മഴ ശക്തമായി തുടരാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനിൽക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിലായി ഒരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.

മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 72 മണിക്കൂറിനുള്ളിൽ ഈ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.

ഇതിൽ തന്നെ സെപ്റ്റംബർ 11, 12 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം മഴ സാഹചര്യം ശക്തമായി തുടരുന്നതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145536/not-one-but-two-cyclones-72-hours-critical-rains-will-continue-in-kerala-for-5-days)