---
title: "#Onlinefraud | കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് വർധിക്കുന്നു ; 4 പേർക്ക് നഷ്ടപ്പെട്ടത് 4 ലക്ഷത്തോളം രൂപ"
english_title: "#Online #fraud is #increasing in #Kannur,4# people lost about 4 #lakh #rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145467/online-fraud-is-increasing-in-kannur4-people-lost-about-4-lakh-rupees"
published_at: "2023-09-11T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64feda82b5e70_Untitled-14_copy.jpg"
keywords: []
---

# #Onlinefraud | കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് വർധിക്കുന്നു ; 4 പേർക്ക് നഷ്ടപ്പെട്ടത് 4 ലക്ഷത്തോളം രൂപ

> **Lead Summary:** **കണ്ണൂർ : **ഓൺലൈൻ തട്ടിപ്പ് വഴി പണം നഷ്ടമാവുന്നത് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് വിവിധ സ്റ്റേഷനുകളിൽ വന്നു കൊണ്ടിരിക്കുന്നത്.

## Article Content

**കണ്ണൂർ : **ഓൺലൈൻ തട്ടിപ്പ് വഴി പണം നഷ്ടമാവുന്നത് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് വിവിധ സ്റ്റേഷനുകളിൽ വന്നു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം തോട്ടടയിലെ 68 കാരനായ വസിം അഹമ്മദിന് ഒരു ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. തോട്ടട സ്വദേശിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമായ ഇ- കാർട്ട് വഴിക്ക് ചെയ്ത സാധനം മാറിയാണ് ലഭിച്ചത്. ഇത് മാറ്റി കിട്ടുന്നതിനായി ഇ- കാർട്ട് കസ്റ്റമർ കെയർ നമ്പറിൽ വിളിക്കുകയും പണം തിരികെ തരാമെന്ന് പറഞ്ഞു പേ ടി എം നമ്പർ ആവശ്യപ്പെടുകയുമായിരുന്നു.

പ്രസ്തുത ഫോൺ നമ്പർ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്നും വസിം അഹമ്മദിന് 90,768 രൂപയാണ് നഷ്ടമായത്. വസിം അഹമ്മദിന്റെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാനമായ മറ്റൊരു പരാതിയിൽ ചിറക്കൽ സ്വദേശിനിയായ യുവതിക്ക് അരലക്ഷം രൂപയോളം ആണ് നഷ്ടമായത്.

യുവതിയുടെ ഫോണിലേക്ക് വന്ന എസ്എംഎസ് സന്ദേശത്തിലെ ലിങ്ക് ക്ലിക്ക് ചെയ്തതിൽ ബേങ്കിൽ നിന്നും അയച്ച് വൺ ടൈം പാസ് വേർഡ് ഉപയോ ഗിച്ചായിരുന്നു തട്ടിപ്പ് നടത്തി യത്.

ഇത് വഴി യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 49,991 രൂപയാണ് നഷ്ടമായത്. മറ്റൊരു പരാതിയിൽ ലോൺ ശരിയാക്കിത്തരാം എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ചെറിയ പലിശക്ക് രണ്ട് ലക്ഷം രൂപ ലോൺ എത്രയും പെട്ടെന്ന് ശരിയാക്കാം എന്ന് പറഞ്ഞു അലവിൽ സ്വദേശിയിൽ നിന്നും വിവിധ സമയങ്ങളിലായി 1,46,322 രൂപയാണ് കൈക്കലാ ക്കിയത്. ഇരു സംഭവങ്ങളിലും വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145467/online-fraud-is-increasing-in-kannur4-people-lost-about-4-lakh-rupees)