---
title: "#arrest | സ്ഥിരമായി മദ്യവിൽപ്പന ; 81 കുപ്പി വിദേശമദ്യവുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ"
english_title: "#regular# sale of #alcohol,A# native of# Kannur was# arrested with 81# bottles of #foreign# liquor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145437/regular-sale-of-alcohola-native-of-kannur-was-arrested-with-81-bottles-of-foreign-liquor"
published_at: "2023-09-11T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fec6965b992_Untitled-11_copy.jpg"
keywords: []
---

# #arrest | സ്ഥിരമായി മദ്യവിൽപ്പന ; 81 കുപ്പി വിദേശമദ്യവുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ:** സ്ഥിരമായി മദ്യവിൽപ്പന നടത്തുന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വാരത്തെ തടിച്ചിവീട്ടിൽ ബിജേഷിനെയാണ് കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്ല്യത്ത് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ:** സ്ഥിരമായി മദ്യവിൽപ്പന നടത്തുന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വാരത്തെ തടിച്ചിവീട്ടിൽ ബിജേഷിനെയാണ് കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്ല്യത്ത് അറസ്റ്റ് ചെയ്തത്.

വീട് കേന്ദ്രീകരിച്ചും, വാഹനത്തിലും, കണ്ണൂരിലും പരിസരങ്ങളിലും സ്ഥിരമായി മദ്യവിൽപ്പന നടത്തുന്നയാളാണ് ബിജേഷ്. വീടിന്റെ മുന്നിൽ വിൽപ്പനയ്ക്ക് വെച്ച 81 കുപ്പി വിദേശമദ്യവുമായാണ് ഇയാൾ പിടിയിലായത്.

അറസ്റ്റിലായ ബിജേഷിനെ തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു. പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സി.കെ ബിജു, സിവിൽ എക്സൈസ് ഓഫീസർ ടി.പി സുഹൈൽ, ഗണേഷ് ബാബു, ടി. അനീഷ്, പി. നിഖിൽ, വനിത ഓഫീസർ എം.ബി ഷമീന, സീനിയർ എക്സൈസ് ഡ്രൈവർ സി. അജിത്ത് എന്നിവർ ഉൾപ്പെടും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145437/regular-sale-of-alcohola-native-of-kannur-was-arrested-with-81-bottles-of-foreign-liquor)