---
title: "#case|  കണ്ണൂരിൽ ട്രാവൽ ഏജൻസിയുടെ പണം തട്ടിയ എഞ്ചിനീയർ കോഴിക്കോട്ടെ കേസിലും അറസ്റ്റിൽ"
english_title: "An# engineer who# stole money from a# travel agency in #Kannur was also #arrested in the# Kozhikode# case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145391/an-engineer-who-stole-money-from-a-travel-agency-in-kannur-was-also-arrested-in-the-kozhikode-case"
published_at: "2023-09-11T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64feacbacf64c_download.jpg"
keywords: []
---

# #case|  കണ്ണൂരിൽ ട്രാവൽ ഏജൻസിയുടെ പണം തട്ടിയ എഞ്ചിനീയർ കോഴിക്കോട്ടെ കേസിലും അറസ്റ്റിൽ

> **Lead Summary:** ക**ണ്ണൂർ : **കണ്ണൂരിലെ ട്രാവൽ ഏജൻസിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പിടിയിലായ ബിടെക് എഞ്ചിനീയർ കാർത്തിക്കിനെ കോഴിക്കോട് സമാനരീതിയിൽ തട്ടിപ്പ് നടത്തിയ കേസിലും അറസ്റ്റ് ചെയ്തു.

## Article Content

ക**ണ്ണൂർ : **കണ്ണൂരിലെ ട്രാവൽ ഏജൻസിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പിടിയിലായ ബിടെക് എഞ്ചിനീയർ കാർത്തിക്കിനെ കോഴിക്കോട് സമാനരീതിയിൽ തട്ടിപ്പ് നടത്തിയ കേസിലും അറസ്റ്റ് ചെയ്തു.

കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് കണ്ണൂർ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയ ത്. കണ്ണൂരിലെ ട്രാവൽ ഏജൻസിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ചാലക്കുടിയിലെ ഭാര്യവീട്ടിൽ നിന്നാണ് കാർത്തിക്കിനെ കഴിഞ്ഞ ദിവസം കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിയും നിലവിൽ തമിഴ്നാട് ഡിണ്ടിഗലിൽ താമസക്കാരനുമാണ് കാർത്തിക്.

വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ന്യൂഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് എയർ ഇന്ത്യ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്താണ് കാർത്തിക് കോഴിക്കോട്ടെ ട്രാവൽ ഏജൻസിയെ പറ്റിച്ചത്.

ബാങ്ക് അവധി ദിവസമായതിനാൽ ബാങ്ക് മുഖേന പണമിടപാട് നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും പകരം ഓൺലൈനായി അയക്കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ട്രാവൽ ഏജൻസിയുടെ അക്കൗണ്ടിലേക്ക് പണം ഓൺലൈനായി അയച്ചുവെന്ന് വ്യാജ സ്ലിപ്പ് നിർമ്മിച്ച് അതിന്റെ സ്ക്രീൻ ഷോർട്ട് അയച്ചു കൊടുത്തായിരുന്നു തട്ടിപ്പ്.

ഇങ്ങനെ കൈക്കലാക്കുന്ന ടിക്കറ്റുകൾ മറിച്ചു വിൽക്കുകയാണ് പതിവ്. കോഴിക്കോട് നിന്ന് 2,21,200 രൂപയാണ് കാർത്തിക് തട്ടിയെടുത്തത്. കണ്ണൂർ, പയ്യന്നൂർ, കാസർക്കോട്, കോഴിക്കോട്, എറണാകുളം, മധുര എന്നിവിടങ്ങളിൽ നിന്നായി ഇതേ രീതിയിൽ ഏകദേശം 30 ലക്ഷം രൂപയുടെ തട്ടിപ്പ് കാർത്തിക് നടത്തിയതായാണ് സൂചന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145391/an-engineer-who-stole-money-from-a-travel-agency-in-kannur-was-also-arrested-in-the-kozhikode-case)