---
title: "# donating  |  ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ കേശദാനം നടത്തി പത്താം പിറന്നാൾ അവിസ്മരണീയമാക്കി പാനൂർ യൂ പി സ്കൂളിലെ  അൻഷിക"
english_title: "Anshika of #Panoor UP School made her 10th# birthday #memorable by #donating hair to# make wigs for# cancer# patients."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145362/anshika-of-panoor-up-school-made-her-10th-birthday-memorable-by-donating-hair-to-make-wigs-for-cancer-patients"
published_at: "2023-09-11T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fe9a2e058b2_Untitled-1_copy.jpg"
keywords: []
---

# # donating  |  ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ കേശദാനം നടത്തി പത്താം പിറന്നാൾ അവിസ്മരണീയമാക്കി പാനൂർ യൂ പി സ്കൂളിലെ  അൻഷിക

> **Lead Summary:** **പാനൂർ: ** പൂക്കോം ഹരിശ്രീയിൽ അൻഷിക വിജേഷാണ് തൻ്റെ പത്താം പിറന്നാൾ വേറിട്ടതാക്കിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് അൻഷിക ഈ തീരുമാനമെടുത്തത്.

## Article Content

**പാനൂർ: ** പൂക്കോം ഹരിശ്രീയിൽ അൻഷിക വിജേഷാണ് തൻ്റെ പത്താം പിറന്നാൾ വേറിട്ടതാക്കിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് അൻഷിക ഈ തീരുമാനമെടുത്തത്.

പാനൂർ യൂ പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അൻഷിക. വിജേഷ് - ലിൻഷ ദമ്പതികളുടെ മകളാണ്. അനൈക, ആൽവിക് എന്നിവർ സഹോദരങ്ങളാണ്. താഴെ പൂക്കോം കുനിയിൽ അഷ്റഫ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങ് പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ.ശൈലജ ഉദ്ഘാടനം ചെയ്തു.

പെരിങ്ങളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.അനൂപ് ഐആർപിസിക്ക് വേണ്ടി കുടുംബം നൽകുന്ന ഫണ്ട് ഏറ്റുവാങ്ങി. എൻ.പി കുമാരൻ അധ്യക്ഷനായി. പാനൂർ നഗരസഭാ കൗൺസിലർ ദാസൻ മാസ്റ്റർ, ഐ.ആർ.പി.സി സോണൽ കൺവീനർ പ്രദീപൻ, കെ.പി ശിവദാസൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145362/anshika-of-panoor-up-school-made-her-10th-birthday-memorable-by-donating-hair-to-make-wigs-for-cancer-patients)