---
title: "#HaritakarmaSena  |   ഹരിതകർമ്മ സേനയുടെ യൂസർ ഫീ നൽകിയില്ലെങ്കിൽ ഇനി കർശന നടപടി ; മാസം 50 ശതമാനം പിഴ, പഞ്ചായത്തിൽ നിന്നുള്ള ഒരു സേവനവും ലഭിക്കില്ല"
english_title: "#Haritakarma Sena's user fee is not paid, #strict #action will be taken;50 #percent #penalty per #month, no #service from# panchayath"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145264/haritakarma-senas-user-fee-is-not-paid-strict-action-will-be-taken50-percent-penalty-per-month-no-service-from-panchayat"
published_at: "2023-09-10T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fdb1b395d50_Untitled-1_copy.jpg"
keywords: []
---

# #HaritakarmaSena  |   ഹരിതകർമ്മ സേനയുടെ യൂസർ ഫീ നൽകിയില്ലെങ്കിൽ ഇനി കർശന നടപടി ; മാസം 50 ശതമാനം പിഴ, പഞ്ചായത്തിൽ നിന്നുള്ള ഒരു സേവനവും ലഭിക്കില്ല

> **Lead Summary:** **കണ്ണൂർ : **ഹരിതകർമസേന യുടെ യൂസർഫീ വീഴ്ചവരുത്തുന്ന ഓരോ മാലിന്യ ഉത്പാദകനും മാസം 50 ശതമാനം പിഴ നല്ലണമെന്ന് ഉത്തരവ്. യൂസർഫീ നല്ലാൻ ബാധ്യതയുള്ളവർ നിശ്ചിത തീയതിമുതൽ 90 ദിവസ ത്തിനുശേഷവും യൂസർ ഫീസ് അടയ്ക്കുന്നതിൽ വീഴ്ചവരുത്തി യാൽ പ്രതിമാസം 50 ശതമാനം പിഴ നല്കേണ്ടത്.

## Article Content

**കണ്ണൂർ : **ഹരിതകർമസേന യുടെ യൂസർഫീ വീഴ്ചവരുത്തുന്ന ഓരോ മാലിന്യ ഉത്പാദകനും മാസം 50 ശതമാനം പിഴ നല്ലണമെന്ന് ഉത്തരവ്. യൂസർഫീ നല്ലാൻ ബാധ്യതയുള്ളവർ നിശ്ചിത തീയതിമുതൽ 90 ദിവസ ത്തിനുശേഷവും യൂസർ ഫീസ് അടയ്ക്കുന്നതിൽ വീഴ്ചവരുത്തി യാൽ പ്രതിമാസം 50 ശതമാനം പിഴ നല്കേണ്ടത്.

ഓരോ മാലിന്യ ഉത്പാദകനും യൂസർ ഫീസ് ഗ്രാമപ്പഞ്ചായത്തിനോ അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ഏജൻസിക്കോ എല്ലാ മാസത്തിലെയും അവസാന തീയതിക്ക് മുൻപായോ, അല്ലെങ്കിൽഗ്രാമപ്പഞ്ചായത്ത് തീരുമാനിക്കുന്ന കാലയളവിനുളളിലോ നൽകണം.

യൂസർ ഫീസ് അടയ്ക്കു ന്നതിൽ ഏതെങ്കിലും മാലിന്യ ഉത്പാദകൻ 90 ദിവസം തുടർ ച്ചയായി വീഴ്ചവരുത്തിയാൽ പ്രതിമാസം 50 ശതമാനം പിഴയോടുകൂടി കുടിശ്ശിക അടക്കണമെ ന്നാണ് പഞ്ചായത്തീരാജ് ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ടിറങ്ങിയ സർക്കാർ ഉത്തരവിൽ പറയുന്നത്.

യൂസർ ഫീസിൽ വീഴ്ചവരുത്തിയ ആളിന് ഗ്രാമപ്പഞ്ചായ ത്തിൽനിന്നുള്ള ഏതൊരു സേവനവും നൽകാൻ സെക്രട്ടറിക്ക് സമ്മതിക്കാതിരിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145264/haritakarma-senas-user-fee-is-not-paid-strict-action-will-be-taken50-percent-penalty-per-month-no-service-from-panchayat)