---
title: "#NSS|  ഹരിത കർമ്മസേന  ക്കൊപ്പം ഭവന സന്ദർശനം നടത്തി കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ  എൻ.എസ്.എസ് വളണ്ടിയർമാർ "
english_title: "#NSS Volunteers of #PR Memorial #Higher Secondary School,# Kovallur #conducted a #home visit with #Haritha #Karmasena."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145020/nss-volunteers-of-pr-memorial-higher-secondary-school-kovallur-conducted-a-home-visit-with-haritha-karmasena"
published_at: "2023-09-09T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc43f4800a4_Untitled-8_copy.jpg"
keywords: []
---

# #NSS|  ഹരിത കർമ്മസേന  ക്കൊപ്പം ഭവന സന്ദർശനം നടത്തി കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ  എൻ.എസ്.എസ് വളണ്ടിയർമാർ 

> **Lead Summary:** **കൊളവല്ലൂർ: **പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേന അംഗങ്ങൾക്കൊപ്പം ഭവന സന്ദർശനം നടത്തിക്കൊണ്ട് മാലിന്യനിർമ്മാർജനം, ബോധവൽക്കരണം എന്നിവയിൽ പങ്കാളികളായി .

## Article Content

**കൊളവല്ലൂർ: **പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേന അംഗങ്ങൾക്കൊപ്പം ഭവന സന്ദർശനം നടത്തിക്കൊണ്ട് മാലിന്യനിർമ്മാർജനം, ബോധവൽക്കരണം എന്നിവയിൽ പങ്കാളികളായി .

ഏഴ് ഗ്രൂപ്പുകളായാണ് വളണ്ടിയർമാർ ഹരിതകർമ്മസേന അംഗങ്ങൾക്കൊപ്പം വിവിധ വാർഡുകളിൽ ഭവന സന്ദർശനം നടത്തിയത്. കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ലത ഉദ്ഘാടനം ചെയ്തു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി. മിനി അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ മഹിജ മൊട്ടേമ്മൽ , ശുചിത്വ മിഷൻ ആർ.പിമാരായ സുരേഷ് കുമാർ എം.കെ, വി.ബാലൻ, കെ.സിഷ, വത്സരാജ് മണലാട്ട് എന്നിവർ സംസാരിച്ചു .വളണ്ടിയർ ലീഡർമാരായ ശ്രീനന്ദ കെ.പി സ്വാഗതവും അഭിനന്ദ് ഒ.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145020/nss-volunteers-of-pr-memorial-higher-secondary-school-kovallur-conducted-a-home-visit-with-haritha-karmasena)