---
title: " #BrennanCollege.  | കോളേജുകൾ ബഹുമുഖ കഴിവുകൾ വളർത്താനുള്ള ഇടമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; സായിയും, സർക്കാറും സംയുക്തമായി നിർമ്മിച്ച ബ്രണ്ണൻ കോളേജിൽ പണിത സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനം ചെയ്തു."
english_title: "#Chief Minister# Pinarayi Vijayan said that# colleges have become a# place to develop versatile #skills;Sai and #Sarkar #jointly #inaugurated the# synthetic track at# Brennan College."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145012/chief-minister-pinarayi-vijayan-said-that-colleges-have-become-a-place-to-develop-versatile-skillssai-and-sarkar-jointly-inaugurated-the-synthetic-track-at-brennan-college"
published_at: "2023-09-09T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc3d4c18935_Untitled-6_copy.jpg"
keywords: []
---

#  #BrennanCollege.  | കോളേജുകൾ ബഹുമുഖ കഴിവുകൾ വളർത്താനുള്ള ഇടമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; സായിയും, സർക്കാറും സംയുക്തമായി നിർമ്മിച്ച ബ്രണ്ണൻ കോളേജിൽ പണിത സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **തലശ്ശേരി :** സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും സംയുക്തമായി ഗവ. ബ്രണ്ണൻ കോളേജിൽ നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി :** സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും സംയുക്തമായി ഗവ. ബ്രണ്ണൻ കോളേജിൽ നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

വെറും വിജ്ഞാന വിതരണ കേന്ദ്രങ്ങൾ എന്നതിൽ നിന്ന് മാറി വിദ്യാർഥികളുടെ ബഹുമുഖ കഴിവുകളെ വികസിപ്പിക്കാനുള്ള ഇടമായി കോളേജുകൾ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കായിക രംഗത്തേക്ക് വിദ്യാർഥികളെയും യുവജനങ്ങളെയെയും ആകർഷിക്കുന്നതിന് സംസ്ഥാന സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. സംസ്ഥാനത്തിൽ പുതുതായി ഒരു കായിക നയം രൂപം നൽകിക്കഴിഞ്ഞുവെന്നും കായിക രംഗത്ത് സമഗ്രമായ ഒരു മുന്നേറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ബ്രണ്ണൻ കോളേജിൽ നിന്നും പാട്ടത്തിന് ലഭിച്ച 7.35 ഏക്കർ ഭൂമിയിൽ 9.09 കോടി രൂപ ചെലവഴിച്ച് സിന്തറ്റിക് ട്രാക്ക് നിർമ്മിച്ചത്.

എട്ട് വരി പാതയുള്ള ട്രാക്ക് ഹൈജമ്പ്, ലോങ്ങ്‌ ജമ്പ്, ഡിസ്‌കസ് ത്രോ, ഷോർട്ട് പുട്ട്, ജവാലിൻ ത്രോ എന്നിവ പരിശീലനത്തിനും ഫുട്ബോൾ പരിശീലനത്തിനും പ്രയോജനപ്രദമാണ്. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുഖ്യതിഥിയായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145012/chief-minister-pinarayi-vijayan-said-that-colleges-have-become-a-place-to-develop-versatile-skillssai-and-sarkar-jointly-inaugurated-the-synthetic-track-at-brennan-college)