---
title: "#ElectricalWiremen|  കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേർസ് അസോസിയേഷൻ തലശേരി യൂണിറ്റ് വാർഷിക സമ്മേളനം നടന്നു ; കുടുംബ സംഗമം നാളെ"
english_title: "#Kerala #Electrical Wiremen and# Supervisors Association #Thalassery Unit Annual #Conference was #held;Family reunion tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144979/kerala-electrical-wiremen-and-supervisors-association-thalassery-unit-annual-conference-was-heldfamily-reunion-tomorrow"
published_at: "2023-09-09T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc26d218506_Untitled-1_copy.jpg"
keywords: []
---

# #ElectricalWiremen|  കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേർസ് അസോസിയേഷൻ തലശേരി യൂണിറ്റ് വാർഷിക സമ്മേളനം നടന്നു ; കുടുംബ സംഗമം നാളെ

> **Lead Summary:** **പാനൂർ: **പാനൂർ ഗുരുസന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ പി.തമ്പാൻ നഗറിൽ നടന്ന സമ്മേളനത്തിൽ നിരവധി അംഗങ്ങൾ സംബന്ധിച്ചു. പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ: **പാനൂർ ഗുരുസന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ പി.തമ്പാൻ നഗറിൽ നടന്ന സമ്മേളനത്തിൽ നിരവധി അംഗങ്ങൾ സംബന്ധിച്ചു. പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

തലശേരി യൂണിറ്റ് പ്രസി. സി. സജീവൻ അധ്യക്ഷനായി. ജില്ലാ പ്രസി. പി.വി രാഗേഷ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസി.ജി.വി നിർമ്മൽ അനുശോചന പ്രമേയവും, കെ.ആർ ഗോവിന്ദൻ സംഘടനാ റിപ്പോർട്ടും, വി.വി പ്രസന്നൻ ക്ഷേമ ഫണ്ട് വിശദീകരണവും നിർവഹിച്ചു.

ബൈജു പുതുക്കുടി, കെ.എം മാത്യു, കെ.പി രാമദാസ്, കെ.സന്തോഷ്, ജി.വി രാകേഷ്, സി.വി സുരേഷ്, ജഷാന്ത് എന്നിവർ സംസാരിച്ചു. ടി. സുമേഷ് പ്രവർത്തന റിപ്പോർട്ടും, കെ.ജസ്ബീർ വരവ് ചെലവ് കണക്കും, എൻ.വി മഹേഷ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.

എ. രാഹുൽ സ്വാഗതവും, വി.രഞ്ജിത്ത് നന്ദിയും പറഞ്ഞു. ഞായറാഴ്ച്ച നടക്കുന്ന കുടുംബ സംഗമം കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. രംഗീഷ് കടവത്ത് സൈബർ ബോധവത്ക്കരണ ക്ലാസെടുക്കും. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144979/kerala-electrical-wiremen-and-supervisors-association-thalassery-unit-annual-conference-was-heldfamily-reunion-tomorrow)