---
title: "#KPMohanan |  കെ.പി മോഹനൻ എം എൽ എ യുടെ ഇടപെടൽ ; അണിയാരം ശിവക്ഷേത്രം - മുട്ടുംങ്കാവ് - പാലത്തായി റോഡ് നവീകരണത്തിന്  2 കോടി 55 ലക്ഷം രൂപ അനുവദിച്ചു"
english_title: "#KpMohanan MLA's #intervention;2# Crore 55 Lakh #sanctioned for #Aniyaram Shiva #Temple - #Muttumangaon - #PalathayiRoad #Upgradation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144908/kpmohanan-mlas-intervention2-crore-55-lakh-sanctioned-for-aniyaram-shiva-temple-muttumangaon-palathayiroad-upgradation"
published_at: "2023-09-09T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fbfa3850725_Untitled-2_copy.jpg"
keywords: []
---

# #KPMohanan |  കെ.പി മോഹനൻ എം എൽ എ യുടെ ഇടപെടൽ ; അണിയാരം ശിവക്ഷേത്രം - മുട്ടുംങ്കാവ് - പാലത്തായി റോഡ് നവീകരണത്തിന്  2 കോടി 55 ലക്ഷം രൂപ അനുവദിച്ചു

> **Lead Summary:** **പാനൂർ : **അണിയാരം മരമിൽ മുതൽ - മുട്ടുംങ്കാവ് വരെയും തുടർന്ന് പാലത്തായി അരയാൽ തറവരെ ഏകദേശം മൂന്നര കിലോമീറ്റർ വരുന്ന റോഡ് 8 മീറ്റർ വീതിയാക്കി റോഡ് പുനരുദ്ധാരണം ചെയ്യുന്നതിന്ന് സംസ്ഥാന സർക്കാർ CMRRP ഫണ്ടിൽ ഉൾപ്പെടുത്തി 2 കോടി 55 ലക്ഷം രൂപ അനുവദിച്ചു. തുടർ നടപടിക്കായ് പാനൂർ നഗരസഭയെ ചുമതലപ്പെടുത്തി

## Article Content

**പാനൂർ : **അണിയാരം മരമിൽ മുതൽ - മുട്ടുംങ്കാവ് വരെയും തുടർന്ന് പാലത്തായി അരയാൽ തറവരെ ഏകദേശം മൂന്നര കിലോമീറ്റർ വരുന്ന റോഡ് 8 മീറ്റർ വീതിയാക്കി റോഡ് പുനരുദ്ധാരണം ചെയ്യുന്നതിന്ന് സംസ്ഥാന സർക്കാർ CMRRP ഫണ്ടിൽ ഉൾപ്പെടുത്തി 2 കോടി 55 ലക്ഷം രൂപ അനുവദിച്ചു. തുടർ നടപടിക്കായ് പാനൂർ നഗരസഭയെ ചുമതലപ്പെടുത്തി

. ഭരണ സമിതി അംഗീകാരം നൽകി ഉടൻ ഡി.പി.ആർ തയ്യാറാക്കി സമർപ്പിക്കാൻ നഗരസഭയ്ക്ക് നിർദ്ദേശം നൽകി. പാനൂരിൻ്റെ കിഴക്കൻ മേഖലയിൽ എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നതും, പാനൂർ ടൗണിലെ ഗതാഗതക്കുരുക്കിൽ പെടാതെ യാത്ര ചെയ്യാൻ നിരവധി പേർക്ക് സാധിക്കുന്നതും, പാനൂർ നഗരസഭാ പരിധിയിലെ 12,13,35,36,8 വാർഡുകളിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്ന റോഡാണിത്.

നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യത്തിനുള്ള പരിഹാരം കൂടിയാണ് നിറവേറപ്പെടുന്നത്. മഴക്കാലത്ത് താഴ്ന്ന പ്രദേശമായ പാലിലാണ്ടി പീടിക പ്രദേശത്ത് ഉൾപ്പെടെ റോഡിൽ വെള്ളം കെട്ടികിടക്കുകയും പെട്ടന്ന് തന്നെ റോഡ് തകർന്നു പോകുന്ന അവസ്ഥയുമാണ് നിലവിലുള്ളത്. റോഡ് 8 മീറ്റർ വീതിയാക്കി ഓവ്ചാൽ ഉൾപ്പെടെ നിർമ്മിച്ചാൽ മാത്രമേ ശ്വാശതമായ പരിഹാരം ഉണ്ടാവുകയുള്ളൂ.

നഗരസഭാ ഫണ്ട് ഉപയോഗിച്ച് ശ്വാശത പരിഹാരം കാണാൻ സാധ്യമല്ല എന്ന തിരിച്ചറിവിൽ CPM പെരിങ്ങളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ അനൂപ് , കെ.പി മോഹനൻ എം എൽ എ മുഖാന്തിരം തദ്ദേശ വകുപ്പിന് കൈമാറിയ അപേക്ഷയിൽ ആണ് 2 കോടി 55 ലക്ഷം CMRRP ഫണ്ടിൽ മാറ്റി വെച്ചത്. 2022 ൽ പന്ത്രണ്ടാം വാർഡ് കൗൺസിലർ റോഡ് വിഷയം വാർഡ് സഭയിൽ പ്രമേയം അവതരിപ്പിക്കുകയും, കൗൺസിൽ അംഗീകരിച്ച് സർക്കാരിലേക്ക് അയക്കുകയും ചെയ്യ്തിരുന്നു,

2023 ആഗസ്ത് 24 ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ വാർഡ് 12,13,35,36,8 വാർഡ് കൗൺസിലർമാരുടെ അംഗീകാരത്തോടെ സ്വാമി ദാസൻ പിൻതാങ്ങി കൊണ്ട് കെ.ദാസൻ മാസ്റ്റർ പ്രമേയം അവതരിപ്പിക്കുകയും, നഗരസഭ അംഗീകരിക്കുകയും സർക്കാറിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.

എം എൽ എ കെ.പി മോഹനൻ്റെ യുദ്ധകാല അടിസ്ഥാനത്തിലുള്ള ഇടപെടലിൻ്റെ ഭാഗമായാണ് എത്രയും പെട്ടന്ന് തന്നെ CMRRP ഫണ്ടിൽ നിന്ന് തുക അനുവദിച്ച് തീരുമാനം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144908/kpmohanan-mlas-intervention2-crore-55-lakh-sanctioned-for-aniyaram-shiva-temple-muttumangaon-palathayiroad-upgradation)