---
title: "#arrest|  മദ്യലഹരിയിൽ യുവാവോടിച്ച കാർ മൂലക്കടവിൽ പെട്രോൾ പമ്പിലേക്കിടിച്ചു  കയറി , വൻ ദുരന്തമൊഴിവായത് തലനാരിഴക്ക് ; ചമ്പാട് സ്വദേശിയടക്കം 2 പേർ പിടിയിൽ"
english_title: "A #car #driven by an# intoxicated# young man rammed into a petrol pump at #moolakadav, #resulting in a huge disaster in 2 #persons, #including a# native of #Champad, have been #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144825/a-car-driven-by-an-intoxicated-young-man-rammed-into-a-petrol-pump-at-moolakadav-resulting-in-a-huge-disaster-in-2-persons-including-a-native-of-champad-have-been-arrested"
published_at: "2023-09-08T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb3b5f1a8e6_download.jpg"
keywords: []
---

# #arrest|  മദ്യലഹരിയിൽ യുവാവോടിച്ച കാർ മൂലക്കടവിൽ പെട്രോൾ പമ്പിലേക്കിടിച്ചു  കയറി , വൻ ദുരന്തമൊഴിവായത് തലനാരിഴക്ക് ; ചമ്പാട് സ്വദേശിയടക്കം 2 പേർ പിടിയിൽ

> **Lead Summary:** ** പാനൂർ:** പന്തക്കൽ മൂലക്കടവിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ കാർ നിയന്ത്രണം വിട്ട് യൂണിറ്റിലേക്ക് ഇടിച്ചു കയറി. യൂണിറ്റിന് സമീപം ഡ്യൂട്ടിയിൽ നിൽക്കുകയായി രുന്ന രണ്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.

## Article Content

** പാനൂർ:** പന്തക്കൽ മൂലക്കടവിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ കാർ നിയന്ത്രണം വിട്ട് യൂണിറ്റിലേക്ക് ഇടിച്ചു കയറി. യൂണിറ്റിന് സമീപം ഡ്യൂട്ടിയിൽ നിൽക്കുകയായി രുന്ന രണ്ട് ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.

ഇന്ധനം നിറയ്ക്കുന്ന പൈപ്പുകളിൽ കാർ കയറിയിറങ്ങി. പമ്പിലെ പണം സൂക്ഷിക്കുന്ന മേശയിലും കാറിടിച്ചു. കാർ യൂണിറ്റിന് ഇടിച്ചിരുന്നെങ്കിൽ പെട്രോൾ പുറത്തേക്കൊഴുകി വൻ ദുരന്തമായിരുന്നു ഉണ്ടാവുക. കാർ ഓടിച്ച ഡ്രൈവറും, സുഹൃത്തും മദ്യലഹരിയിലായിരുന്നു.

പന്തക്കൽ പോലീസ് സംഭവസ്ഥലത്തെത്തി ചമ്പാട് കുന്നോത്ത് മുക്ക് സ്വദേശിയായ കാർ ഓടിച്ച യുവാവിനേയും, കാറിലുണ്ടായി രുന്ന ധർമടം സ്വദേശിയായ മറ്റൊരു യുവാവിനേയും കസ്റ്റഡിയിലെടുത്തു.

കാർ സ്റ്റേഷനിലേക്ക് മാറ്റി. പമ്പിന് സമീപത്തെ ബാറിൽ മദ്യപിക്കാ നെത്തിയതാണെന്ന് യുവാക്കൾ പോലീസിനോട് പറഞ്ഞു. അഞ്ചുപെട്രോൾ പമ്പുകളും, 12 മദ്യശാലകളും പ്രവർത്തിക്കുന്ന ഈ പ്രദേശത്ത് മദ്യലഹരിയിൽ വാഹനങ്ങൾ ഓടിക്കാറുള്ളത് വർധിച്ചു വരുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144825/a-car-driven-by-an-intoxicated-young-man-rammed-into-a-petrol-pump-at-moolakadav-resulting-in-a-huge-disaster-in-2-persons-including-a-native-of-champad-have-been-arrested)