---
title: "  പരേതനായ എ.പി രവീന്ദ്രൻ്റെ കുടുംബം ഇനി സി പി എം ന്യൂമാഹി ലോക്കൽ കമ്മിറ്റി യുടെ സ്നേഹ വീടിൽ അന്തിയുറങ്ങും"
english_title: "The #family of the late #AP Ravindran will now rest at the #Sneha Vettil of #CPM #Newmahi #Local Committee."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144784/the-family-of-the-late-ap-ravindran-will-now-rest-at-the-sneha-vettil-of-cpm-newmahi-local-committee"
published_at: "2023-09-08T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fafe26a9d87_Untitled-6_copy.jpg"
keywords: []
---

#   പരേതനായ എ.പി രവീന്ദ്രൻ്റെ കുടുംബം ഇനി സി പി എം ന്യൂമാഹി ലോക്കൽ കമ്മിറ്റി യുടെ സ്നേഹ വീടിൽ അന്തിയുറങ്ങും

> **Lead Summary:** ന്യൂ**മാഹി:** സി.പി.എം.ന്യൂ മാഹി ലോക്കൽ കമ്മിറ്റി ഈയ്യത്തുങ്കാടിലെ പരേതനായ എ.പി.രവീന്ദ്രൻ്റെ കുടുംബത്തിന് സ്നേ ഹവീട് നിർമ്മിച്ചു നൽകി. താക്കോൽദാനം സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ് നിർവഹിച്ചു.

## Article Content

ന്യൂ**മാഹി:** സി.പി.എം.ന്യൂ മാഹി ലോക്കൽ കമ്മിറ്റി ഈയ്യത്തുങ്കാടിലെ പരേതനായ എ.പി.രവീന്ദ്രൻ്റെ കുടുംബത്തിന് സ്നേ ഹവീട് നിർമ്മിച്ചു നൽകി. താക്കോൽദാനം സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ് നിർവഹിച്ചു.

സ്പീക്കർ അഡ്വ.എ.എൻ.ഷംസീറും ചടങ്ങിൽ പങ്കെടുത്തു. സി.പി.എം തലശ്ശേരി ഏരിയാ സിക്രടറി സി.കെ.രമേശൻ അധ്യക്ഷനായി ലോക്കൽ സിക്രട്ടറി കെ.ജയപ്രകാശൻ സ്വാഗതം പറഞ്ഞു.

കാരായി രാജൻ, എം.സി.പവിത്രൻ എസ്.എഫ്.ഐ.സംസ്ഥാന പ്രസിഡൻ്റ് കെ.അനുശ്രീ, സിക്രട്ടറി പി.എം.ആർ ഷോ, എൻ.അനിൽകുമാർ, ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻറ് സെയ്തു. കെ.ഇ.കുഞ്ഞബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.

ആറുമാസക്കാലയളവിനുള്ളിൽ വീടു നിർമ്മാണം മനോഹരമായി പൂർത്തിയാക്കിയ കരാറുകാരൻ കബീർ കരിയാടിനെ ചടങ്ങിൽ ആദരിച്ചു.ടി.വി.രാജേഷ് ഷാളണിയിച്ചു. പി. എം.ആർ ഷോ ഉപഹാര സമർപ്പണം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144784/the-family-of-the-late-ap-ravindran-will-now-rest-at-the-sneha-vettil-of-cpm-newmahi-local-committee)