---
title: "#death|  ബൈക്ക് അപകടത്തിൽ പരിക്കേറ്റ അറബിക് അധ്യാപകന് കണ്ണീരോടെ വിട ; മരിച്ചത് തീക്കുനി സ്വദേശി അഷ്റഫ്"
english_title: "A #tearful #farewell to the #Arabic #teacher who was injured in a bike# accident Ashraf, a native of# Theekuni,# died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144765/a-tearful-farewell-to-the-arabic-teacher-who-was-injured-in-a-bike-accident-ashraf-a-native-of-theekuni-died"
published_at: "2023-09-08T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64faec1cd4c05_Untitled-2_copy.jpg"
keywords: []
---

# #death|  ബൈക്ക് അപകടത്തിൽ പരിക്കേറ്റ അറബിക് അധ്യാപകന് കണ്ണീരോടെ വിട ; മരിച്ചത് തീക്കുനി സ്വദേശി അഷ്റഫ്

> **Lead Summary:** **കണ്ണൂർ : ** ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അറബിക് അധ്യാപകൻ മരിച്ചു. തീക്കുനി ചേരാപുരം ടി. അഷ്റഫ് ആണ് ഇന്ന് രാവി ലെ മരണപ്പെട്ടത്.

## Article Content

**കണ്ണൂർ : ** ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അറബിക് അധ്യാപകൻ മരിച്ചു. തീക്കുനി ചേരാപുരം ടി. അഷ്റഫ് ആണ് ഇന്ന് രാവി ലെ മരണപ്പെട്ടത്.

വെള്ളൂർ കോടഞ്ചേരി എൽപി സ്കൂൾ അറബിക് അധ്യാപകനായ ഇദ്ദേഹം സ്കൂൾ വിട്ട് വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ കുന്നുമ്മൽ പള്ളി ക്ക് സമീപം വെച്ച് എതിരെ വന്ന ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണു സാരമായി പരിക്കേറ്റ അഷ്റഫ് കോഴി ക്കോട് മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. സാമൂഹ്യ പ്രവർത്തകനും കലാ സാംസ്കാരിക പ്രവർത്തകനുമായ അഷ്റഫ് കേരള മാ പ്പിള കലാ അക്കാദമി കുറ്റ്യാടി ചാപ്റ്റർ ഇശൽ കൂട്ടം കൺവീനർ ആണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144765/a-tearful-farewell-to-the-arabic-teacher-who-was-injured-in-a-bike-accident-ashraf-a-native-of-theekuni-died)