---
title: "#mahi | മാഹിയിൽ നിന്നും അനധികൃതമായി   6000 ലിറ്റർ ഡീസൽ കടത്തി ; 6 ലക്ഷം പിഴയീടാക്കി"
english_title: "#6000 liters of #diesel illegally# smuggled from #Mahi;6 lakh #fined"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144744/6000-liters-of-diesel-illegally-smuggled-from-mahi6-lakh-fined"
published_at: "2023-09-08T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fad3b4671ee_Untitled-1_copy.jpg"
keywords: []
---

# #mahi | മാഹിയിൽ നിന്നും അനധികൃതമായി   6000 ലിറ്റർ ഡീസൽ കടത്തി ; 6 ലക്ഷം പിഴയീടാക്കി

> **Lead Summary:** മാ**ഹി: ** മാഹിയിൽ നിന്നും രേഖകളില്ലാതെ കടത്തികൊണ്ടു പോവുകയായിരുന്ന 6000 ലിറ്റർ ഡീസൽ കൊയിലാണ്ടി ജി എസ് ടി എൻഫോഴ്സ്മെന്റ് സ്ക്വാഡ് മോന്താൽ പാലത്തിനടുത്ത് വെച്ച് പിടികൂടി.

## Article Content

മാ**ഹി: ** മാഹിയിൽ നിന്നും രേഖകളില്ലാതെ കടത്തികൊണ്ടു പോവുകയായിരുന്ന 6000 ലിറ്റർ ഡീസൽ കൊയിലാണ്ടി ജി എസ് ടി എൻഫോഴ്സ്മെന്റ് സ്ക്വാഡ് മോന്താൽ പാലത്തിനടുത്ത് വെച്ച് പിടികൂടി.

ജി.എസ് ടി ജോയിൻ്റ് കമ്മീഷണർ ടി.എ. അശോകൻ, ഡെപ്യൂട്ടി കമ്മീഷണർ വി പി രമേഷ് എന്നിവരുടെ നിർദേശപ്രകാരം കൊയിലാണ്ടി എൻ ഫോഴ്സ്മെന്റ് ഓഫീസർ ജി വി പ്രമോദ്, ഇ.കെ. ശിവദാസൻ ,കെ.പി. രാജേഷ്, സി.ബിനു എന്നിവരുൾപ്പെട്ട സ്ക്വാഡാണ് ഡീസൽ പിടികൂടിയത്.

മാഹിയിൽ നിന്നും ടാങ്കറിലാക്കി ചാവക്കാട് ഭാഗത്തേക്ക് ഡീസൽ കൊണ്ടു പോകുന്നതിനിടെ ഇന്ന് പുലർച്ചെ 4 മണിക്കാണ് പിടികൂടിയത്. നികുതിയും പിഴയുമടക്കം 6,07,520 രൂപ ഈടാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144744/6000-liters-of-diesel-illegally-smuggled-from-mahi6-lakh-fined)