---
title: "#mattannur  | മട്ടന്നൂരിൽ ചിട്ടിയിൽ ചേർന്ന് രണ്ട് ലക്ഷം പോയി ; ചോദിച്ചപ്പോൾ കേസിൽ പ്രതിയുമായി"
english_title: "#Two lakhs went to join# Chitti in #Mattannur#When asked, the# accused in the #case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144727/two-lakhs-went-to-join-chitti-in-mattannurwhen-asked-the-accused-in-the-case"
published_at: "2023-09-08T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fac5856d69b_download_(1).jpg"
keywords: []
---

# #mattannur  | മട്ടന്നൂരിൽ ചിട്ടിയിൽ ചേർന്ന് രണ്ട് ലക്ഷം പോയി ; ചോദിച്ചപ്പോൾ കേസിൽ പ്രതിയുമായി

> **Lead Summary:** മ**ട്ടന്നൂർ :** മട്ടന്നൂരിൽ ചിട്ടി നടത്തി വൻതുക തട്ടിയെടുത്തവർ ഇടപാടിൽ പണം നഷ്ടപ്പെട്ടവർക്കെതിരെ വ്യാജ പരാതി നൽകി കള്ളക്കേസെടുപ്പിച്ചതായി പരാതി.

## Article Content

മ**ട്ടന്നൂർ :** മട്ടന്നൂരിൽ ചിട്ടി നടത്തി വൻതുക തട്ടിയെടുത്തവർ ഇടപാടിൽ പണം നഷ്ടപ്പെട്ടവർക്കെതിരെ വ്യാജ പരാതി നൽകി കള്ളക്കേസെടുപ്പിച്ചതായി പരാതി.

കുറ്റ്യാട്ടൂർ വടുവൻകുളത്തെ കൊടിക്കണ്ടി ഹൗസിൽ കെ.പി രഞ്ജിത്തിനെതിരെ തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് ചിട്ടിത്തട്ടിപ്പിന്റെ ഇരകളായവർക്കെതിരെ കള്ളക്കേസും വരുന്നതായി വ്യക്തമാകുന്നത്. പറശിനിക്കടവ് മമ്പാലയിലെ വീട്ടുവരാന്തയിൽ അതിക്രമിച്ചു കയറി ചീത്തവിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു വെന്നാണ് കേസ്.

കഴിഞ്ഞ ഒന്നിന് രാത്രി എട്ട് മണിക്ക് അതിക്രമം നടത്തിയെന്നതിന് വീട്ടുകാരിയായ രേഷ്മ രമേശന്റെ പരാതിയിലാണ് കേസെടുത്തത്. എന്നാൽ ഭാര്യയ്ക്കൊപ്പം താൻ കാറിലാണുണ്ടായിരുന്നതെന്നും തന്റെ ഭാര്യ കാറിൽ നിന്നിറങ്ങി രേഷ്മയോട് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് രഞ്ജിത്ത് പറയുന്നത്. രേഷ്മയുടെ ഭർത്താവ് സുജേഷ് ഉൾപ്പെട്ടവർ മട്ടന്നൂർ കേന്ദ്രീകരിച്ച് നേരത്തെ ഉത്രം കുറീസ്' എന്ന പേരിൽ ചിട്ടി നടത്തിയിരുന്നു.

തീരുംമുമ്പ് ചിട്ടി അവസാനിപ്പിച്ച് പലരുടെയും പണം ഇവർ തട്ടിയെടുക്കുകയായിരുന്നുവെന്ന് രഞ്ജിത്ത് പറയുന്നു. രഞ്ജിത്തിന്റെ രണ്ട് ലക്ഷം രൂപ ചിട്ടിയിൽ നഷ്ട മായിരുന്നു. ഈ തുക തിരിച്ചുകിട്ടേണ്ടത് സംബന്ധിച്ച് തന്റെ ഭാര്യ രേഷ്മയോട് സംസാരിച്ചതാണ് കേസെന്നാണ് ഇവരുടെ പരാതി. ചിട്ടിത്തട്ടിപ്പിനെതിരെ നിരവധി പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144727/two-lakhs-went-to-join-chitti-in-mattannurwhen-asked-the-accused-in-the-case)