---
title: "#Suspension| തലശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ 15 വയസുകാരനെതിരായ  പീഡനശ്രമം ; ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ"
english_title: "#Attempted #molestation of a 15-year-old boy who was#treated at #Thalassery General #Hospital;Suspension of #hospital #employee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144637/attempted-molestation-of-a-15-year-old-boy-who-wastreated-at-thalassery-general-hospitalsuspension-of-hospital-employee"
published_at: "2023-09-07T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa04a509fb2_download_(4).jpg"
keywords: []
---

# #Suspension| തലശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ 15 വയസുകാരനെതിരായ  പീഡനശ്രമം ; ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ

> **Lead Summary:** **തലശേരി: **ചികിത്സയ്ക്കിടെ 15 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗീക ചൂഷണത്തിനിരയാക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.

## Article Content

**തലശേരി: **ചികിത്സയ്ക്കിടെ 15 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗീക ചൂഷണത്തിനിരയാക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.

തലശ്ശേരി ജനറലാശുപത്രിയിലെ ഗ്രേഡ് (രണ്ട്) അറ്റന്റർ കാപ്പുമ്മലിലെ സി. റമീസി (35) നെയാണ് സസ്പന്റ് ചെയ്തത്. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. കഴിഞ്ഞ ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം.

പരിശോധനയ്ക്കെന്നു പറഞ്ഞ് വിദ്യാർത്ഥിയെ ആശുപത്രിയിലെ ശൗചാലയത്തിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. വയറു വേദനയെ തുടർന്നാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അമ്മയാണ് കൂടെ കൂട്ടിരിപ്പിനുണ്ടായിരുന്നത്. ചികിത്സാ സംബന്ധമായ രേഖകൾ തയ്യാറാക്കാൻ അമ്മ ഓഫീസിൽ പോയപ്പോഴാണ് സംഭവം. ഇവർ തിരിച്ചു വരുമ്പോൾ കരഞ്ഞു നിൽക്കുന്ന മകനെയാണ് കണ്ടത്. പോക്സോ നിയമ പ്രകാരമാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144637/attempted-molestation-of-a-15-year-old-boy-who-wastreated-at-thalassery-general-hospitalsuspension-of-hospital-employee)