---
title: "#police|  കൂത്തുപറമ്പിൽ നടന്നത് കേട്ടുകേൾവിയില്ലാത്ത  ചാത്തൻ  സേവ ; 16  കാരിയെ  പീഡിപ്പിച്ച വ്യാജ സിദ്ധന് പിന്നാലെ പൊലീസ്"
english_title: "An #unheard of #Chathan #Seva took place at #Koothuparamba;Police are after the #fake Siddhan who #molested the 16-year-old girl"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144633/an-unheard-of-chathan-seva-took-place-at-koothuparambapolice-are-after-the-fake-siddhan-who-molested-the-16-year-old-girl"
published_at: "2023-09-07T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa00b95a33f_download_(2).jpg"
keywords: []
---

# #police|  കൂത്തുപറമ്പിൽ നടന്നത് കേട്ടുകേൾവിയില്ലാത്ത  ചാത്തൻ  സേവ ; 16  കാരിയെ  പീഡിപ്പിച്ച വ്യാജ സിദ്ധന് പിന്നാലെ പൊലീസ്

> **Lead Summary:** **കൂത്തുപറമ്പ് : **എലിപ്പറ്റിച്ചിറയിൽ ചാത്തൻ സേവാകേന്ദ്രം നടത്തുന്ന ജയേഷി നെയാണ് സി.ഐ ശ്രീഹ രിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

## Article Content

**കൂത്തുപറമ്പ് : **എലിപ്പറ്റിച്ചിറയിൽ ചാത്തൻ സേവാകേന്ദ്രം നടത്തുന്ന ജയേഷി നെയാണ് സി.ഐ ശ്രീഹ രിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സിദ്ധന്റെ പീഡനവിവരം കുട്ടി വെളിപ്പെടുത്തിയത്.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിക്ക് പഠനമികവിന് ചാത്തൻ സേവ വേണമെന്ന് രക്ഷിതാക്കളോട് നേരത്തെ ജയേഷ് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അതനുസ രിച്ച് ജയേഷിന്റെയടുക്കൽ കുട്ടിയെ എത്തിച്ചത് രക്ഷിതാക്കൾ തന്നെയായിരുന്നു. പിന്നീട് ഇയാളുടെ കസ്റ്റഡിയിൽ നിന്ന് വിട്ടുപോകാൻ കഴിയാത്തവിധം പെൺകുട്ടിയെ വശീകരിക്കു കയും, ഇത് രക്ഷിതാക്കൾചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

കുട്ടിയെ നേരത്തെ വീട്ടുകാർ മനശാസ്ത്ര കൗൺസിലി ങ്ങിന് വിധേയയാക്കിയിരുന്നെങ്കിലും അന്ന് പീഡനക്കാര്യം പറഞ്ഞിരുന്നില്ല. എന്നാൽ അതിനു ശേഷവും കുട്ടിയെ സിദ്ധൻ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. മന്ത്രവാദവും ചാത്തൻ സേവ യുമാണ് ജയേഷിന്റെ പ്രധാന തൊഴിൽ.

പല പ്രദേശങ്ങളിൽ നിന്നും ഇവിടേക്ക് ആളുകൾ ഇയാളെ അന്വേഷിച്ച് എത്തുന്നത് പതിവായതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇയാളുടെ സങ്കേതം അടിച്ചുതകർത്തിരുന്നു. പോക്സോ നിയമ പ്രകാരമാണ് കൂത്തുപറമ്പ പോലീസ് കേസെടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144633/an-unheard-of-chathan-seva-took-place-at-koothuparambapolice-are-after-the-fake-siddhan-who-molested-the-16-year-old-girl)