---
title: "#RegulatorcumBridge  |  പിണറായി പാറപ്രം റഗുലേറ്റർ കം ബ്രിഡ്ജ്  ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും ; പദ്ധതി ഏഴ് പ്രദേശത്തുകാർക്ക് കുടിവെള്ളത്തിനും, കൃഷിക്കും ഉപകരിക്കും"
english_title: "#Pinarayi #Parapram #Regulator-cum-Bridge will be# dedicated to the nation by #Chief Minister #Pinarayi Vijayan on #Saturday;The# project will #provide# drinking water and agriculture to seven localities"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144588/pinarayi-parapram-regulator-cum-bridge-will-be-dedicated-to-the-nation-by-chief-minister-pinarayi-vijayan-on-saturdaythe-project-will-provide-drinking-water-and-agriculture-to-seven-localities"
published_at: "2023-09-07T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9d2814e746_Untitled-10_copy.jpg"
keywords: []
---

# #RegulatorcumBridge  |  പിണറായി പാറപ്രം റഗുലേറ്റർ കം ബ്രിഡ്ജ്  ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും ; പദ്ധതി ഏഴ് പ്രദേശത്തുകാർക്ക് കുടിവെള്ളത്തിനും, കൃഷിക്കും ഉപകരിക്കും

> **Lead Summary:** **പിണറായി:** അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ പിണറായി പാറപ്രത്ത് പുതുതായി നിർമിച്ച ലോക്കോടുകൂടിയ പാറപ്രം റെഗുലേറ്റർ ശനിയാഴ്ച വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാവുമെന്ന് സംഘാടകർ തലശേരിയിൽ വർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**പിണറായി:** അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ പിണറായി പാറപ്രത്ത് പുതുതായി നിർമിച്ച ലോക്കോടുകൂടിയ പാറപ്രം റെഗുലേറ്റർ ശനിയാഴ്ച വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാവുമെന്ന് സംഘാടകർ തലശേരിയിൽ വർത്താ സമ്മേളനത്തിൽ അറിയിച്ചു.

1989 ൽ അന്നത്തെ ജലസേചന മന്ത്രി ബേബി ജോണാണ് ഇവിടത്തെ ആദ്യ റഗുലേറ്റർ ഉദ്ഘാടനം ചെയ്തത്. കാലപ്പഴക്കത്താൽ ഷട്ടർ ദ്രവിച്ച തിനെതുടർന്ന് റഗുലേറ്റർ ഉപയോഗ ശൂന്യമായി. ഇതോടെ പുഴയിലെ ഉപ്പുവെള്ളം വയലുകളിലും കിണറുകളിലും എത്തുന്നത് പതിവായി. ഇതിനെ തുടർന്നാണ് പഴയത് പൊളിച്ചു നീക്കി പുതിയത് നിർമിച്ചത്. ധർമ്മടം മണ്ഡലത്തിലെ പിണറായി, പെരളശ്ശേരി പഞ്ചായത്തുകളെ നടപ്പാത മുഖേന ബന്ധിപ്പിച്ചാണ് പാറപ്രം റഗുലേറ്റർ നിർമ്മിച്ചത്.

ഉദ്ഘാടനം ചെയ്യപ്പെടുന്ന തോടെ കാർഷിക മേഖലയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടാനും പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ഉപകരിക്കുമെന്ന് സംഘാടകർ പറഞ്ഞു. പുതിയ റെഗുലേറ്റർ പദ്ധതിയുടെ സിവിൽ, മെക്കാനിക്കൽ പ്രവൃത്തി പൂർത്തിയായി. ഷട്ടറുകളും നാവിഗേഷൻ ലോക്കും സ്ഥാപിച്ചു.

98.6 മീറ്ററാണ് നീളം. ആറു വേർട്ടിക്കൽ ഗേറ്റുകളും രണ്ട് ജോഡി ഡയമണ്ട് ആകൃതിയിലുള്ള ഗേറ്റുകളും 12 മീറ്റർ നീളമുള്ള ആറ് ഷട്ടറുകളും 92.8 മീറ്റർ നീളമുള്ള ലോക്കും, 1.5 മീറ്റർ വീതിയുള്ള നടപ്പാലവും ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ഉപയോഗിച്ച് സുഗമമായി പ്രവർത്തിപ്പി ക്കാൻ സാധിക്കുന്നതുമൂ ലം പെട്ടെന്നുണ്ടാകുന്ന പ്രളയ സമയത്ത് ഷട്ടറുകൾ വേഗത്തിൽ തുറക്കാൻ കഴിയും.

കൃഷി, കുടിവെള്ള കാര്യങ്ങൾക്ക് ഒപ്പം ടൂറിസം സാധ്യതയും ലക്ഷ്യമാണ്. നാവിഗേഷൻ ലോക്ക് ഉപകാരപ്പെടുത്തി ബോട്ട്, തോണി തുടങ്ങിയവയെ കടത്തിവിടാനുമാവും. ഇരുവശത്തും പാർക്കിംഗ് സൗകര്യം ഇന്റർലോക്ക് ചെയ്തു തയ്യാറാക്കിയിട്ടു ണ്ട്. ഇരിപ്പിടങ്ങൾ, വൈദ്യുതവിളക്കുകൾ എന്നിവയും ഒരുക്കി.

പണി പൂർത്തിയായതോടെ വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാൻ നിരവധിയാളുകൾ ഇവിടെ എത്തുന്നുണ്ട്. അണക്കെട്ടിന് സമീപം മൂന്നേക്കറോളം വരുന്ന ദ്വീപ് പ്രദേശം ഏറ്റെ ടുത്ത് ടൂറിസം സാധ്യത കൂടുതൽ വികസിപ്പിക്കും 400 മീറ്ററോളം നീളത്തിൽ കനാലിലൂടെ തോണി, ബോട്ട് യാത്രകൾക്കും ഉപയോഗപ്പെടുത്താനാവും.

മലനാട് റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി മണ്ഡല ത്തിൽ വിനോദസഞ്ചാര വകുപ്പിന്റെ ഫണ്ടുപയോഗിച്ച് അഞ്ചരക്കണ്ടി പുഴയിൽ നിർമിക്കുന്ന നാല് ബോട്ട് ടെർമിനലുകളിൽ ഒന്ന് പറ്റത്താണ് എന്നതും വിനോദ സഞ്ചാര സാധ്യത ഏറെയാണ്. 55 കോടി രൂപ ചിലവിൽ ഇരു കരകളിലുമായി ഏകദേശം 1300 മീറ്റർ നീളത്തിൽ കോൺക്രീറ്റും കരിങ്കല്ലും ഉപയോഗിച്ച് സംരക്ഷണ ഭിത്തിയും, പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇത് പ്രളയ കാലത്തുണ്ടാകുന്ന കുത്തൊഴുക്കു മൂലം നദികളുടെ പാർശ്വങ്ങൾ ഇടിഞ്ഞു പോകുന്നത് തടയുന്നതിനാകും. സമീപത്തുള്ള നാല് കൈത്തോടുകളിൽ സൂയിസ് സ്ഥാപിച്ച് ഉപ്പുവെള്ളം കയ റുന്നത് തടഞ്ഞിട്ടുണ്ട്.

കിഫ്ബിയിൽ നിന്നും അനുവദിച്ച 55 കോടിയോളം രൂപ ചിലവ് വരുന്ന പദ്ധതി 28 മാസം കൊണ്ടാണ് പൂർ ത്തീകരിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ കീഴിൽ പൗലോസ് ജോർജ് കൺട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി നടത്തിയത്.

2021 ഏപ്രിലിലാണ് റഗുലേറ്റർ നിർമാണം ആരംഭിച്ചത്. വേങ്ങാട്, പിണറായി, പെരളശേരി, മട്ടന്നൂർ നഗരസഭയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കൃഷിക്കാവശ്യമായ ജലമെത്തിക്കലാണ് ലക്ഷ്യം. പെരളശേരി, കോട്ടം, മുണ്ടലൂർ, ചെറുമാവിലായി, ചേരിക്കൽ പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നതും തടയാനാകും.

അണക്കെട്ടിൽ ഒന്നര മീറ്റർ ഉയരത്തിലാണ് ജല സംഭരണം. ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതും കുടിവെള്ളം മലിനമാകുന്നതും തടയുക, ശുദ്ധജലം സംഭരിച്ച് കാർഷിക ഉത്പാദനം വർധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ഉദ്ദേശം. പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് ഉയരുമെന്നതും നേട്ടമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144588/pinarayi-parapram-regulator-cum-bridge-will-be-dedicated-to-the-nation-by-chief-minister-pinarayi-vijayan-on-saturdaythe-project-will-provide-drinking-water-and-agriculture-to-seven-localities)