---
title: "#Papayagarden|  പാട്യം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പപ്പായത്തോട്ടമൊരുക്കുന്നു"
english_title: "Papaya garden is being set up in Patyam Govt. Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144538/papaya-garden-is-being-set-up-in-patyam-govt-higher-secondary-school"
published_at: "2023-09-07T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9951db1ad5_Untitled-7_copy.jpg"
keywords: []
---

# #Papayagarden|  പാട്യം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പപ്പായത്തോട്ടമൊരുക്കുന്നു

> **Lead Summary:** **പാട്യം:** പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്എസ് യൂണിറ്റിന്റെയും ഒയി ഇന്റർനാഷണൽ മമ്പറം ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ ദേശീയ പോഷകാഹാര വരാചരണത്തിന്റെ ഭാഗമായി പാട്യം സ്കൂൾ അങ്കണത്തിൽ റെഡ് ലേഡി പപ്പായത്തോട്ടം ആരംഭിച്ചു.

## Article Content

**പാട്യം:** പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്എസ് യൂണിറ്റിന്റെയും ഒയി ഇന്റർനാഷണൽ മമ്പറം ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ ദേശീയ പോഷകാഹാര വരാചരണത്തിന്റെ ഭാഗമായി പാട്യം സ്കൂൾ അങ്കണത്തിൽ റെഡ് ലേഡി പപ്പായത്തോട്ടം ആരംഭിച്ചു.

പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി ഷിനിജ ഉദ്ഘാടനം നിർവ്വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എ. ഷിനിയ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി.ജാനകി സ്വാഗതം പറഞ്ഞു.

ഒയി ജില്ലാ പ്രതിനിധി കക്കോത്ത് പ്രഭാകരൻ മുഖ്യ പ്രഭാഷണവും നടത്തി. അനിൽകുമാർ ടി.പി, ഗിരീഷ് വി, റെമിള മോഹൻ ടി, രസിന, എം. വിപിൻ വി ജോർജ്, സുധീർ ബാബു എം.സി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144538/papaya-garden-is-being-set-up-in-patyam-govt-higher-secondary-school)