---
title: "#chargesheet |  കണ്ണൂരിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ച സംഭവം ; 3 മാസത്തിനകം കുറ്റപത്രം സമർപ്പിച്ച് ടൗൺ പൊലീസ്"
english_title: "A #lorry driver was #stabbed to #death in #Kannur;The #town #police s#ubmitted the #charge sheet within 3 #months"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144441/a-lorry-driver-was-stabbed-to-death-in-kannurthe-town-police-submitted-the-charge-sheet-within-3-months"
published_at: "2023-09-07T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9389d0ff47_Untitled-1_copy.jpg"
keywords: []
---

# #chargesheet |  കണ്ണൂരിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ച സംഭവം ; 3 മാസത്തിനകം കുറ്റപത്രം സമർപ്പിച്ച് ടൗൺ പൊലീസ്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ നഗരത്തിൽ ലോറി ഡ്രൈവർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ മൂന്നുമാസത്തിനകം പോലീസ് കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനടുത്ത് ലോറി ഡ്രൈവർ വെട്ടേറ്റ് മരിച്ച കേസിന്റെ കുറ്റപത്രമാണ് ടൗൺ പോലീസ് അന്വേഷണസംഘം കണ്ണൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

## Article Content

**കണ്ണൂർ: **കണ്ണൂർ നഗരത്തിൽ ലോറി ഡ്രൈവർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ മൂന്നുമാസത്തിനകം പോലീസ് കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനടുത്ത് ലോറി ഡ്രൈവർ വെട്ടേറ്റ് മരിച്ച കേസിന്റെ കുറ്റപത്രമാണ് ടൗൺ പോലീസ് അന്വേഷണസംഘം കണ്ണൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

കണിച്ചാർ പൂളക്കുറ്റി സ്വദേശി വി.ഡി. ജിന്റോ(39)യാണ് കഴിഞ്ഞ ജൂൺ 4ന് പുലർച്ചെ വെട്ടേറ്റ് റോഡിൽ കിടന്ന് ചോര വാർന്ന് മരിച്ചത്. വലതു കാലിന് ആഴത്തിൽ വെട്ടേറ്റ ജിന്റോ പോലീസ് സ്റ്റേഷനിൽ അഭയം തേടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുറ്റ്യാടി കിളിയാട്ട മ്മൽ അൽത്താഫ് (36), കതിരൂർ വേറ്റുമ്മൽ രയരോത്ത് കെ. ശബീർ (36), ഓട്ടോ ഡ്രൈവർ കൊളച്ചേരിയിലെ പി.റാഫി(30) എന്നിവരാണ് അറസ്റ്റിലായത്. അൽത്താഫും, ശബീറും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. ശബീർ കാഞ്ഞ ങ്ങാടാണ് താമസം. അൽത്താഫ് കൊല നടക്കുന്ന നാലുമാസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്.

പ്രതികൾ ഇപ്പോൾ റിമാന്റിൽ ജയിലിലാണുള്ളത്. ജിന്റോ ലോറിയിൽ കിടന്നുറങ്ങുന്നതിനിടെ പ്രതികൾ മോഷണത്തിന് ശ്രമിച്ചു. പ്രതിരോധിച്ചപ്പോൾ ആയുധം ഉപയോഗിച്ച് മൂവർസംഘം കാലിൽ മാരകമായി വെട്ടിപ്പരിക്കേൽപ്പി ക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവാണ് മരണകാരണമാ യത്. ഹെഡ്പോസ്റ്റോഫീസിന് എതിർവശത്ത് സ്റ്റേഡിയത്തിന് മുന്നിൽ നിർത്തിയിട്ട ലോറിയിൽ വെച്ചാണ് ജിന്റോക്ക് വെട്ടേറ്റത്.

സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപമാണ് ജിന്റോ വീണുകിടന്നത്. റോഡിലൂടെ നടന്നുപോകുന്നവരാണ് പോലീസിനെ വിവരമറിയിച്ചത്. കണ്ണൂർ സിറ്റി എ.സി.പി ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിൽ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ, എസ്. ഐ. നസീബ്, എ.എസ്.ഐ, സി.പി.ഒയടക്കമുള്ള സംഘമാണ് കേസിലെ പ്രതികളെ മുനീശ്വരൻ കോവിനടുത്ത് വെച്ച് കൊലപാതകം നടന്ന അന്നു തന്നെ വലയിലാക്കിയത്.

മൂന്നാംപ്രതി റാഫി ലോഡ്ജിൽ മുറിയെടുത്ത് തെളിവ് നശിപ്പി ക്കാനും, ഷബീറിനെയും അൽ ത്താഫിനെയും സഹായിച്ചതി നുമാണ് അറസ്റ്റിലായത്. കൊലക്ക് ശേഷം അൽത്താഫും ഷബീറും പഴയ ബസ്സ്സ്റ്റാന്റ് വഴി റെയിൽവെ സ്റ്റേഷനിലേക്കും അവിടെ നിന്ന് ലോഡ്ജിലേക്കും പോയതായി പോ ലീസ് സി.സി.ടി.വിയിൽ കണ്ടെത്തിയിരുന്നു. മൂന്ന് പ്രതി കളെയും ഒന്നാം മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144441/a-lorry-driver-was-stabbed-to-death-in-kannurthe-town-police-submitted-the-charge-sheet-within-3-months)