---
title: "#accident|  കുഞ്ഞിപ്പള്ളി ദേശീയ പാതയിൽ ബസും , മിനിലോറിയും  കൂട്ടിയിടിച്ചു ; നിരവധി പേർക്ക് പരിക്ക് "
english_title: "A# bus and a #minilorry #collided on the# Kunjipally National #Highway;Many people were# injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144339/a-bus-and-a-minilorry-collided-on-the-kunjipally-national-highwaymany-people-were-injured"
published_at: "2023-09-06T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8835125bcb_download_(2).jpg"
keywords: []
---

# #accident|  കുഞ്ഞിപ്പള്ളി ദേശീയ പാതയിൽ ബസും , മിനിലോറിയും  കൂട്ടിയിടിച്ചു ; നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** **വടകര:** കുഞ്ഞിപ്പള്ളി ദേശീയ പാതയിൽ വൈകീട്ടാണ് അപകടമുണ്ടായത് വടകര ഭാഗത്ത് നിന്നും മാഹി ഭാഗത്തേക്ക് മരച്ചീനിയുമായി പോകുകയായിരുന്ന മിനി ലോറിയിൽ എതിർ ദിശയിൽ നിന്നും അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറി കടന്ന് വന്ന കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന റോളക്സ്‌ ബസാണ് ഇടിച്ചത്.

## Article Content

**വടകര:** കുഞ്ഞിപ്പള്ളി ദേശീയ പാതയിൽ വൈകീട്ടാണ് അപകടമുണ്ടായത് വടകര ഭാഗത്ത് നിന്നും മാഹി ഭാഗത്തേക്ക് മരച്ചീനിയുമായി പോകുകയായിരുന്ന മിനി ലോറിയിൽ എതിർ ദിശയിൽ നിന്നും അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറി കടന്ന് വന്ന കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന റോളക്സ്‌ ബസാണ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻ ഭാഗം പാടെ തകർന്നു. ഡ്രൈവറെ നാട്ടുകാർ ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . ബസിലെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ വടകര, മാഹി ആശുപത്രികളിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144339/a-bus-and-a-minilorry-collided-on-the-kunjipally-national-highwaymany-people-were-injured)