---
title: "#Hospital |  തലശേരി ജനറലാശുപത്രിയിൽ വയറു വേദനക്ക് ചികിത്സ തേടിയെത്തിയ 15 കാരനെതിരെ  പീഡന ശ്രമം ; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ"
english_title: "A 15-year-old boy who #sought treatment for#stomach pain at #Thalassery #General Hospital was# molested.#Hospital #employee #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144308/a-15-year-old-boy-who-sought-treatment-forstomach-pain-at-thalassery-general-hospital-was-molestedhospital-employee-arrested"
published_at: "2023-09-06T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f866b716e40_Untitled-4_copy.jpg"
keywords: []
---

# #Hospital |  തലശേരി ജനറലാശുപത്രിയിൽ വയറു വേദനക്ക് ചികിത്സ തേടിയെത്തിയ 15 കാരനെതിരെ  പീഡന ശ്രമം ; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ 15 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. പിണറായി കാപ്പുമ്മൽ സ്വദേശി സി റമീസിനെയാണ് ആശുപത്രി ജീവനക്കാരും, കുട്ടിയുടെ ബന്ധുക്കളും പിടികൂടി പോലിസിന് കൈമാറിയത്. റമീസിനെതിരെ നേരത്തെയും ഇത്തരം പരാതികളുണ്ടായിരുന്നെന്നും ആരോപണമുണ്ട്.

## Article Content

**തലശ്ശേരി: ** തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ 15 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. പിണറായി കാപ്പുമ്മൽ സ്വദേശി സി റമീസിനെയാണ് ആശുപത്രി ജീവനക്കാരും, കുട്ടിയുടെ ബന്ധുക്കളും പിടികൂടി പോലിസിന് കൈമാറിയത്. റമീസിനെതിരെ നേരത്തെയും ഇത്തരം പരാതികളുണ്ടായിരുന്നെന്നും ആരോപണമുണ്ട്.

ശനിയാഴ്ചയാണ് കലശലായ വയറു വേദനയെ തുടർന്ന് 15 കാരൻ ചികിത്സക്കെത്തിയത്. അപ്പൻഡിസൈറ്റിസ് ആണെന്ന് പരിശോധനയിൽ വ്യക്തമായി. കൂട്ടിയുടെ അമ്മ ആധാർ ശരിയാക്കാനായി OP യിൽ പോയ സമയത്താണ് ജീവനക്കാരനായ റമീസ് വയറുവേദന കുറഞ്ഞോ എന്ന് പരിശോധിക്കണമെന്ന് പറഞ്ഞ് കുട്ടിയെ ബാത്ത് റൂമിലേക്ക് കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.

പുറത്ത് ആരോടും പറയരുതെന്ന് നിർദേശിക്കുകയും ചെയ്തു. പുറത്തിറങ്ങിയ കുട്ടി കരഞ്ഞു കൊണ്ട് അമ്മയെയും മറ്റ് ബന്ധുക്കളെയും വിവരമറിയിച്ചു. ഇതോടെ ആശുപത്രി ജീവനക്കാരും വാർഡിലുള്ളവരും റമീസിനെ പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റമീസിനെ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ നാട്ടുകാരും, ബന്ധുക്കളും കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

ഇത് പോലീസ് ഇടപെട്ട് തടഞ്ഞു. തലശ്ശേരി സിഐ എം അനിലിന്റെ നേതൃത്വത്തിൽ കൂടുതൽ പോലിസുകാർ എത്തിയാണ് പിന്നീട് റമീസിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയത് . നേരത്തെയും റമീസിനെതിരെ ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിരുന്നു. ഇതെല്ലാം ഒതുക്കി തീർക്കുകയായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട് . തലശ്ശേരി പോലിസ് കുട്ടിയുടെ മൊഴിയെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144308/a-15-year-old-boy-who-sought-treatment-forstomach-pain-at-thalassery-general-hospital-was-molestedhospital-employee-arrested)