---
title: "#mahi|  പരാധീനതകളിൽ നട്ടം തിരിഞ്ഞ്  മയ്യഴി ;  പ്രതാപകാലം തിരിച്ച് പിടിക്കാൻ നാളെ മാഹിയിൽ ഉപവാസ സമരവുമായി ജോയിൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻ"
english_title: "#Repenting of #weaknesses;Joint Forum of #Residence #Association with #hunger#strike in #Mahi tomorrow to# reclaim the# glory# days"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144282/repenting-of-weaknessesjoint-forum-of-residence-association-with-hungerstrike-in-mahi-tomorrow-to-reclaim-the-glory-days"
published_at: "2023-09-06T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f84f82669b8_Untitled-2_copy.jpg"
keywords: []
---

# #mahi|  പരാധീനതകളിൽ നട്ടം തിരിഞ്ഞ്  മയ്യഴി ;  പ്രതാപകാലം തിരിച്ച് പിടിക്കാൻ നാളെ മാഹിയിൽ ഉപവാസ സമരവുമായി ജോയിൻ്റ് ഫോറം ഓഫ് റസിഡൻസ് അസോസിയേഷൻ

> **Lead Summary:** ** മാഹി:** മയ്യഴി ഒരു പതിറ്റാണ്ടിലേ റെയായി തകർച്ചയുടെ പടു കുഴിയിലാണ്. ഈ തകർച്ച യിൽനിന്ന് വീണ്ടെടുത്ത് മയ്യ ഴിയുടെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട റസിഡന്റ്സ് അസോ സിയേഷനുകളുടെ കൂട്ടായ്മ യായ ജോയിന്റ് ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻ മാഹിയിൽ കൂട്ട ഉപവാസം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.

## Article Content

** മാഹി:** മയ്യഴി ഒരു പതിറ്റാണ്ടിലേ റെയായി തകർച്ചയുടെ പടു കുഴിയിലാണ്. ഈ തകർച്ച യിൽനിന്ന് വീണ്ടെടുത്ത് മയ്യ ഴിയുടെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട റസിഡന്റ്സ് അസോ സിയേഷനുകളുടെ കൂട്ടായ്മ യായ ജോയിന്റ് ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻ മാഹിയിൽ കൂട്ട ഉപവാസം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.

നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മാഹി മുനിസിപ്പൽ മൈതാനിയിലാണ് ഉപവാസ സമരം. രാവിലെ 9.30ന് മാഹി ടഗോർ പാർക്കിന് സമീപത്തുനിന്ന് മുനിസിപ്പൽ മൈതാനത്തേക്കു പ്രകടനം നടത്തും. സുപ്രീംകോടതിവിധി ഉണ്ടായിട്ടു പോലും 13 വർഷ ങ്ങൾക്കു ശേഷവും മാഹി യിൽ മുനിസിപ്പൽ തിരഞ്ഞടുപ്പു നടന്നിട്ടില്ല.

ഇതുകൊണ്ടുതന്നെ മയ്യഴിക്ക് അർഹമായ ഗ്രാന്റുകൾ പലതും നഷ്ടപ്പെടുകയാണ്. മാഹി ഗവ.ആശുപത്രിയുടെ നിലവിലെ സ്ഥിതി ശോച്യമാണ്. വിദഗ്ധ ഡോക്ടർ മാരുടെയും ചികിത്സാ സൗകര്യങ്ങളുടെയും അഭാവം രൂക്ഷമാണ്. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേലധികാരി കളുടെയും അധ്യാപകരുടെ യും അഭാവം കൊണ്ട് പിന്നാക്കാവസ്ഥയിലാണ്.

വൈദ്യുതി വകുപ്പിൻ്റെ സേവനം കിട്ടാക്കനിയാണ്. 700 കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ട മാഹി-പുതുച്ചേരി ബസിന്റെ കാലപ്പഴക്കം യാത്രക്കാർക്ക് ഒരു ശാപമായി തുടരുകയാണ്. മഴക്കാലത്ത് ചോർന്നൊലിക്കുന്ന ഈ ബസിൽ കുടപിടിക്കേണ്ട അവസ്ഥയാണ്.

മാഹിയിലെ റോഡുകളുടെ സ്ഥിതി പരിതാപകരമാണ്. സ്ഥിരമായി ആർടിഒ ഇല്ല. പൊതുവിതരണ സമ്പ്രദായം നിലച്ചിട്ട് 8 വർഷമായി. അശാസ്ത്രീയമായ എപിഎൽ, ബിപിഎൽ വിഭജനം ജനജീവിതം ദുസ്സഹമാക്കുന്നു ണ്ടെന്നും ഭാരവാഹികളായ എം.പി.ശിവദാസൻ, പി.പി. ചന്ദ്രദാസ്, ഷിനോജ് രാമച ന്ദ്രൻ, ടി.കെ.പത്മനാഭൻ, എം. ശ്രീജയൻ എന്നിവർ ആരോ പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144282/repenting-of-weaknessesjoint-forum-of-residence-association-with-hungerstrike-in-mahi-tomorrow-to-reclaim-the-glory-days)