---
title: "#panoor  | നാടും നഗരവും  അമ്പാടികളായി മാറാൻ മണിക്കൂറുകൾ ; ഒരുക്കങ്ങൾ തകൃതി"
english_title: "#Hours for the# country and the city to turn into #ampadis;Preparations are #underway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144273/hours-for-the-country-and-the-city-to-turn-into-ampadispreparations-are-underway"
published_at: "2023-09-06T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8497556161_Untitled-1_copy.jpg"
keywords: []
---

# #panoor  | നാടും നഗരവും  അമ്പാടികളായി മാറാൻ മണിക്കൂറുകൾ ; ഒരുക്കങ്ങൾ തകൃതി

> **Lead Summary:** **പാനൂർ :** കൃഷ്ണന്മാരും, രാധികമാരും തോഴിമാരും, രക്ഷിതാക്കളും, കാഴ്ചക്കാരും എല്ലാം വീഥികളെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിക്കും. അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും എന്ന താണ് ഈ വർഷത്തെ ജന്മാ ഷ്ടമി സന്ദേശം. നഗര-ഗ്രാമ വീഥികൾ ദ്വാരകയും അമ്പാ ടിയുമാക്കി കേരളം മുഴുവൻ ശോഭയാത്രകൾ നടക്കും.

## Article Content

**പാനൂർ :** കൃഷ്ണന്മാരും, രാധികമാരും തോഴിമാരും, രക്ഷിതാക്കളും, കാഴ്ചക്കാരും എല്ലാം വീഥികളെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിക്കും. അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും എന്ന താണ് ഈ വർഷത്തെ ജന്മാ ഷ്ടമി സന്ദേശം. നഗര-ഗ്രാമ വീഥികൾ ദ്വാരകയും അമ്പാ ടിയുമാക്കി കേരളം മുഴുവൻ ശോഭയാത്രകൾ നടക്കും.

കണ്ണൂർ ജില്ലയിൽ മാത്രം 500ഓളം ശോഭായാത്രകളാണ് നടക്കുന്നത്. മഹാശോഭ യാത്ര യാത്രകളിൽ ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കും. ഓരോ ഉപശോഭായാത്രകളിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് നൂറുകണക്കിന് കൃഷ്ണന്മാരും, രാധമാരും, തോഴിമാരും പങ്കെടുക്കും.

രാഷ്ട്രീയത്തിനതീതമായി നടക്കുന്ന ശോഭായാത്രകളിൽ ഓരോ വർഷവും അഭൂതപൂർവമായ തിരക്കാണനുഭവപ്പെടുക. പുരാണ വേഷങ്ങളും ശോഭായാത്രകളുടെ മുഖ്യ ആകർഷണമായി അണി നിരക്കും. ശോഭായാത്രകൾ ക്ക് മുന്നോടിയായി നദീവന്ദനം, ഗോപൂജ, വൃക്ഷപൂജ, കലാ മത്സരങ്ങൾ, ചിത്ര രചനാമ ത്സരങ്ങൾ എന്നിവയും നട ന്നു. ഗോപികാനൃത്തം, ഉറിയടി, നിശ്ചല ദൃശ്യങ്ങൾ തു ടങ്ങിയവ ശോഭയാത്രകൾക്ക് മാറ്റുകൂട്ടും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144273/hours-for-the-country-and-the-city-to-turn-into-ampadispreparations-are-underway)