---
title: "#panniyannur|  പന്ന്യന്നൂർ ടൗൺ ക്ലീൻ ആൻറ് ബ്യൂട്ടിഫുൾ ;  ലൈഫ് ആൻറ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം മാതൃകാപരം"
english_title: "Pannyannoor town is clean and beautiful;The work of Life and Care Charitable Society is exemplary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144216/pannyannoor-town-is-clean-and-beautifulthe-work-of-life-and-care-charitable-society-is-exemplary"
published_at: "2023-09-06T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f813f632bcb_Untitled-4_copy.jpg"
keywords: []
---

# #panniyannur|  പന്ന്യന്നൂർ ടൗൺ ക്ലീൻ ആൻറ് ബ്യൂട്ടിഫുൾ ;  ലൈഫ് ആൻറ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം മാതൃകാപരം

> **Lead Summary:** **പന്ന്യന്നൂർ: **തെരുവുവിളക്കുകളും, ചിത്രമതിലുകളും , പൂച്ചെടികളും സ്ഥാപിച്ച് പന്ന്യന്നൂർ ടൗൺ മനോഹരമാക്കി. 25 ലൈറ്റുകളാണ് പന്ന്യന്നൂർ ടൗണിൽ ഉടനീളം സ്ഥാപിച്ചത്.

## Article Content

**പന്ന്യന്നൂർ: **തെരുവുവിളക്കുകളും, ചിത്രമതിലുകളും , പൂച്ചെടികളും സ്ഥാപിച്ച് പന്ന്യന്നൂർ ടൗൺ മനോഹരമാക്കി. 25 ലൈറ്റുകളാണ് പന്ന്യന്നൂർ ടൗണിൽ ഉടനീളം സ്ഥാപിച്ചത്.

മതിലുകൾ ചിത്രങ്ങൾ വരച്ച് മനോഹരമാക്കുകയും, അലങ്കാര ചെടികൾ സ്ഥാപിക്കുകയും ചെയ്തു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി. എ. ശൈലജ ആദരായനം നിർവഹിച്ചു. പഞ്ചായത്ത് പ്രസി.സി.കെ അശോകൻ, വൈസ് പ്രസിഡൻറ് കെ.പി രമ, വാർഡംഗം പി.പി സുരേന്ദ്രൻ, എൻ.പി രാജൻ, എൻ.കുഞ്ഞിമൂസ, റയീസ് മാങ്കോട്ട് എന്നിവർ സംസാരിച്ചു.

ലൈഫ് ആൻ്റ് കെയർ പ്രസിഡണ്ട് എ.കെ. സതീശൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ടി.കെ പ്രേമൻ സ്വാഗതവും, സെക്രട്ടറി കെ.കെ രമേശൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144216/pannyannoor-town-is-clean-and-beautifulthe-work-of-life-and-care-charitable-society-is-exemplary)