---
title: "#accident  | മകന്റെ അപകട മരണ വാർത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞു ;  അമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി "
english_title: "The #news of his# son's #accidental #death came to be known# through# Facebook;Mother# jumped into the well and committed suicide"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144205/the-news-of-his-sons-accidental-death-came-to-be-known-through-facebookmother-jumped-into-the-well-and-committed-suicide"
published_at: "2023-09-06T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f80b8f15009_Untitled-3_copy.jpg"
keywords: []
---

# #accident  | മകന്റെ അപകട മരണ വാർത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞു ;  അമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി 

> **Lead Summary:** **വയനാട്:** മകന്റെ അപകട മരണ വാർത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ അമ്മ ജീവനൊടുക്കി.. നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശി ഷീജയാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് വയനാട് പൂക്കോട് ക്യാമ്പസിൽ വച്ച് പിക് -അപ്പ് വാനും സ്കൂട്ടറും ഇടിച്ച് ഷീജയുടെ മകൻ പി ജി വിദ്യാർത്ഥിയായ സജിൻ മുഹമ്മദ് മരണമടഞ്ഞിരുന്നു.

## Article Content

**വയനാട്:** മകന്റെ അപകട മരണ വാർത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ അമ്മ ജീവനൊടുക്കി.. നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശി ഷീജയാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് വയനാട് പൂക്കോട് ക്യാമ്പസിൽ വച്ച് പിക് -അപ്പ് വാനും സ്കൂട്ടറും ഇടിച്ച് ഷീജയുടെ മകൻ പി ജി വിദ്യാർത്ഥിയായ സജിൻ മുഹമ്മദ് മരണമടഞ്ഞിരുന്നു.

അമ്മ ഷീജയെ മരണവിവരമറിയിക്കാതെ ബന്ധുക്കൾ ബന്ധുവീട്ടിലേക്ക് മാറ്റി. രാത്രിയിൽ മരണ വാർത്ത ഫെയ്സ് ബുക്ക് വഴി അറിഞ്ഞ ഷീജ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144205/the-news-of-his-sons-accidental-death-came-to-be-known-through-facebookmother-jumped-into-the-well-and-committed-suicide)